വൈക്കം
‘ഞങ്ങൾ ഉറപ്പുതരുന്നു. സഖാവിനൊപ്പമുണ്ട്. എന്തു പ്രലോഭനങ്ങൾ ഉണ്ടായാലും അതെല്ലാം തട്ടിക്കളഞ്ഞ‌് ഞങ്ങളെല്ലാവരും കൂടെയുണ്ടാകും’
ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയിൽ എത്തിയ വി എൻ വാസവനെ സ്വീകരിക്കാനെത്തിയ രാഗിണിയും ശകുന്തളയും പാറുവും വിപ്രനുമെല്ലാം വലിയ ആവേശത്തിലായിരുന്നു. പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ ആറ‌് ലക്ഷം രൂപയാണ‌് എൽഡിഎഫ‌് സർക്കാർ അനുവദിച്ചത‌്. സർക്കാരിനോടുള്ള നന്ദി അറിയിക്കാനും സ്ഥാനാർഥിക്ക‌് നേരിട്ട‌് പിന്തുണ ഉറപ്പു നൽകാനുമാണ‌് അവർ എത്തിയത‌്. മഹാപ്രളയത്തിൽ എല്ലാം നശിച്ചെന്നു കരുതിയ സാഹചര്യത്തിലാണ‌് ഞങ്ങൾക്ക‌് തകർന്ന വീട് പുനർനിർമിക്കാൻ ആറു ലക്ഷം രൂപ അനുവദിച്ചത‌്. മാനസികമായി തളർന്നുപോയ ഞങ്ങൾക്ക‌് അത‌് പുതിയൊരു ജീവീതം തന്നെയാണ‌് നൽകിയത‌്. രാഗിണിയും ശകുന്തളയും പറഞ്ഞു.

പ്രളയത്തിൽ അറ്റകുറ്റപണികൾ ചെയ്യേണ്ട വീടുകൾക്കും സർക്കാർ ധനസഹായം ലഭിച്ചു. സ്വീകരണ പര്യടനത്തിന്റെ ഭാഗമായാണ‌് എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ കോളനിയിലെത്തിയത‌്. മുപ്പതോളം പട്ടിക വർഗ കുടുംബങ്ങളാണ‌് കോളനിയിൽ താമസിക്കുന്നത‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷം നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നു പറഞ്ഞ അവർ പെൻഷനടക്കം മുടക്കം കൂടാതെ ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രദേശത്തെ നാലേക്കറോളം വരുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാൻ കൂടി സർക്കാർ ഇടപെടണമെന്ന് ഇവർ സ്ഥാനാർഥിയോട് ആവശ്യപ്പെട്ടു. സ‌്ത്രീകളടക്കം മുദ്രാവാക്യം മുഴക്കിയാണ‌് സ്ഥാനാർഥിയെ വരവേറ്റത്.

ലീലാമ്മ ഹാപ്പിയാണ്; വിഷുവിന‌് പുത്തൻ വീട്ടിലേക്ക‌്...
വൈക്കം
ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ‌് ആശാരിശ്ശേരിയിൽ ലീലാമ്മ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവനെ സ്വീകരിക്കാനെത്തിയത‌്. ജീവിതത്തിലെ എറ്റവും വലിയ സ്വപ‌്നമായ വീട് യാഥാർഥ്യമാകുകയാണ‌്. മേൽക്കൂര കോൺക്രീറ്റ‌് ചെയ‌്തു കഴിഞ്ഞു. വിഷുവിന് പുത്തൻ വീട്ടിൽ താമസം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ‌് ലീലാമ്മയും കുടുംബവും.
സ്വന്തമായി വീടില്ലാതിരുന്ന ലീലാമ്മയ‌്ക്ക‌് ലൈഫ‌് പദ്ധതിയിലാണ‌് പുതിയ വീട‌് ലഭിച്ചത‌്. തീർത്താൽ തീരാത്ത കടപ്പാട് സർക്കാരിനോട് തനിക്കും കുടുംബത്തിനും ഉണ്ടെന്ന‌് പറയുമ്പോൾ അറുപത‌് പിന്നിട്ട അവരുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ആശ്വാസം തെളിഞ്ഞിരുന്നു. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞ‌് ലീലാമ്മയും ഭർത്താവ‌് സദാശിവനും വീട‌് നിർമാണം നടക്കുന്നതിനാൽ പുരയിടത്തിലെ താൽക്കാലിക ഷെഡിലാണ‌് താമസിക്കുന്നത‌്. വീടിന്റെ നിർമാണ തിരക്കിനിടയിലും വി എൻ വാസവൻ എത്തുന്നതറിഞ്ഞ‌് കണിച്ചേരി കോളനിയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തുകയായിരുന്നു അവർ. വി എൻ വാസവനെ കൈവീശി അഭിവാദ്യംചെയ‌്ത ലീലാമ്മ ജനനായകന‌് എല്ലാ പിന്തുണയും അറിയിച്ചു.
ഇവിടെ ഉജ്വല സ്വീകരണമാണ് സ്ഥാനാർഥിക്ക‌് ഒരുക്കിയിരുന്നത്. മുത്തുക്കുട എന്തിയ സ്ത്രീകളും അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം പതിച്ച ചുവന്ന ബലൂണും വി എൻ വാസവന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച യുവക്കാളും സ്വീകരണത്തിന് ഉത്സവഛായ പകർന്നു.
from Kerala || Deshabhimani Online News https://ift.tt/2YxPinL
via IFTTT
No comments:
Post a Comment