തിരുവനന്തപുരം
മുപ്പത്തൊന്നുവരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. താപസൂചികയിലും വർധനവുണ്ടാകുമെന്ന‌് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും.
അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട‌്. ഉയർന്ന അൾട്രാവയലറ്റ് രശ‌്മികളുടെ ഇൻഡക‌്സിലും വ്യതിയാനമുണ്ടാകും. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ മുൻകരുതലെടുക്കണം.
രാവിലെ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് വെയിലേൽക്കരുതെന്ന‌് ആരോഗ്യവകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണം. ജില്ലകളിലെ സ്ഥിതിഗതികള്‍ കലക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിക്കുന്നു.
വ്യാഴാഴ‌്ച സംസ്ഥാനത്ത‌് 65 പേർക്കാണ‌് സൂര്യാതപമേറ്റത‌്. ആലപ്പുഴയിൽ 14പേർക്ക‌് സൂര്യാതപമേറ്റു.
from Kerala || Deshabhimani Online News https://ift.tt/2TDiLsN
via IFTTT
No comments:
Post a Comment