ജോസഫിന‌് ഇടുക്കി നൽകി കോട്ടയത്തിനായി കോൺഗ്രസ‌് ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ജോസഫിന‌് ഇടുക്കി നൽകി കോട്ടയത്തിനായി കോൺഗ്രസ‌് ശ്രമം


സ്വന്തം ലേഖകന്‍
ഇടുക്കി ലോക‌്‌സഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത് കോട്ടയം സീറ്റ് സ്വന്തമാക്കാൻ കോൺഗ്രസ് നീക്കം. ‘രണ്ടാമതൊരു സീറ്റ്’ എന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം നിരാകരിച്ചതിനു പിന്നാലെയാണ് ഈ നീക്കം. എന്തായാലും ലോക‌്‌സഭയിലേക്ക‌് മത്സരിക്കുമെന്ന നിലപാട് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയ‌്ക്കുശേഷം പി ജെ ജോസഫ് കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മാണിക്ക‌് സ്വന്തമായി കോട്ടയത്ത് മികച്ച സ്ഥാനാർഥിയെ കണ്ടെത്താനാവാത്ത സ്ഥിതിയുണ്ട്. മരുമകൾ നിഷയെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പും രൂക്ഷമാണ്.
ഇടുക്കിയിൽ  കോൺഗ്രസിന‌് പരിമിതികളേറെയുണ്ട്.  സീറ്റ് മോഹിക്കുന്ന യൂത്ത് കോൺഗ്രസ‌് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസും എതിർചേരിക്കാരാണ‌്. മണ്ഡലവും യുഡിഎഫിന‌് പ്രതികൂലമാണ‌്.

എന്നാൽ, ഇടുക്കിയിലേക്കുള്ള ജോസഫിന്റെ നോട്ടത്തെ പ്രതിരോധിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ഇതിനകംതന്നെ പലയിടങ്ങളിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നം മതിലുകളിൽ വരച്ചുകഴിഞ്ഞു.

നിയമസഭാ കക്ഷി യോഗം മാറ്റി
രണ്ടുസീറ്റ് അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് അറിയിച്ച പശ്ചാത്തലത്തിൽ വ്യാഴാഴ‌്ച ചേരാനിരുന്ന കേരള കോൺഗ്രസ് എം നിയമസഭാ കക്ഷി യോഗം മാറ്റി. തർക്കം രൂക്ഷമായതിനെ തുടർന്ന‌് ബുധനാഴ‌്ച രാത്രി വൈകിയാണ‌് യോഗം മാറ്റാൻ തീരുമാനമെടുത്തത‌്. യോഗം 10ന‌് പകൽ 11ന‌് കോട്ടയത്ത‌് ചേരും. സ്റ്റിയറിങ് കമ്മിറ്റിയിലാവും സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാവുക.

ചൊവ്വാഴ‌്ച എറണാകുളത്ത‌് നടന്ന ചർച്ചയിലാണ‌് അധിക സീറ്റ‌് നൽകാനാവില്ലെന്ന‌് കേരള കോൺഗ്രസിനെ കോൺഗ്രസ‌് അറിയിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2IVEaNK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages