വീണ്ടും മലയാളികളെ അപമാനിച്ച് ശശി തരൂര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

വീണ്ടും മലയാളികളെ അപമാനിച്ച് ശശി തരൂര്‍

തിരുവനന്തപുരം
മത്സ്യത്തൊഴിലാളി സമൂഹത്തെ ആകെ ട്വീറ്റിലൂടെ അപമാനിച്ചതിന‌് പിന്നാലെ മലയാളികളെ അപമാനിച്ച‌് ശശി തരൂർ. തന്റെ ഇംഗ്ലീഷ‌് മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ‌് മലയാളികൾ എന്ന‌് ട്വീറ്റ‌് ചെയ‌്താണ‌് തരൂർ വീണ്ടും പുലിവാല‌് പിടിച്ചിരിക്കുന്നത‌്. തിരുവനന്തപുരത്തെ യുഡിഎഫ‌് സ്ഥാനാർഥിയായ തരൂർ  മീൻമണം ഏറ്റാൽ ഓക്കാനം വരുന്നയാളാണ‌് താനെന്ന‌് ട്വീറ്റ‌്ചെയ‌്‌തിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണാർഥം മത്സ്യ മാർക്കറ്റ‌് സന്ദർശിച്ചശേഷമാണ‌് മത്സ്യത്തൊഴിലാളികളെ അപകീർത്തിപ്പെടുത്തുംവിധമുള്ള ഈ  ട്വീറ്റിട്ടത‌്. മത്സ്യം വിൽക്കുന്ന സ‌്ത്രീകളുടെ  ചിത്രമടക്കമായിരുന്നു ട്വീറ്റ‌്. മത്സ്യത്തൊഴിലാളി മേഖലയിൽ വൻ പ്രതിഷേധമാണ‌് തരൂരിനെതിരെ  ഉയർന്നത‌്. അവർ പ്രതിഷേധ പരിപാടികൾക്ക‌് തുടക്കമിടുകയും ചെയ‌്തു. സാമൂഹ്യമാധ്യമങ്ങളിലും തരൂരിനെതിരെ  വൻ പ്രതിഷേധമാണ‌് ഉയരുന്നത‌്.

പ്രളയകാലത്തെ രക്ഷകരായ കേരളത്തിന്റെ സ്വന്തം സൈനികരെ അപമാനിച്ചവർക്ക‌് മാപ്പില്ലെന്ന‌് അവർ പ്രഖ്യാപിച്ചു. ഇതിനെ തുടർന്നാണ‌് തന്റെ ഇംഗ്ലീഷ‌് മലയാളിനേതാക്കൾക്ക് മനസ്സിലാകില്ലെന്ന‌് പുതിയ ട്വീറ്റിട്ടിരിക്കുന്നത‌്.

ഓൺലൈൻ ഡിക‌്ഷണറിയായ ഓളത്തിന്റെ ഒരു സ്‌ക്രീൻ ഷോട്ടിനോടൊപ്പമാണിത‌്. താൻ സ്വയം പരിഹസിച്ചിട്ട ട്വീറ്റ‌് ‌വിവാദമാക്കിയിരിക്കുകയാണെന്നും തരൂർ പ്രസ‌്താവനയിറക്കി.

മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന‌് വ്യാപക പ്രതിഷേധം ഉയർന്നതോടെ ശനിയാഴ‌്ച പുതിയതുറയിലെത്തി  വലിയൊരു ചൂരമീൻ തരൂർ എടുത്തുയർത്തി ‘നാടകം’ ആടി. ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട‌്.  നേരത്തേ തരൂർ ട്വീറ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത‌് പത്രക്കടലാസ് കൂട്ടിപ്പിടിച്ച് മത്സ്യം ഉയർത്തി നിൽക്കുന്ന ചിത്രമായിരുന്നു. അതിനിടെ തരൂരിനെതിരെ കോൺഗ്രസ‌് നേതാവ‌ും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ‌് രംഗത്തുവന്നു. തരൂരിന്റെ ട്വീറ്റ‌് മത്സ്യത്തൊഴിലാളികൾക്ക‌് വേദനയുണ്ടാക്കി എന്നു പറഞ്ഞ അദ്ദേഹം തരൂരിന‌് വേണ്ടി മാപ്പു ചോദിക്കുന്നതായും കൊച്ചിയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2I1m8I3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages