വിമാനത്താവളവില്‍പ്പന: അദാനിക്കായി മോഡി ടെൻഡര്‍ അട്ടിമറിച്ചു: വി എസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

വിമാനത്താവളവില്‍പ്പന: അദാനിക്കായി മോഡി ടെൻഡര്‍ അട്ടിമറിച്ചു: വി എസ്

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക‌് നൽകാനായി മോഡി സർക്കാർ ടെൻഡർ നടപടി അട്ടിമറിച്ചെന്ന് ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്യുന്നുവെന്നതിനപ്പുറം വിമാനവുമായി ഒരു ബന്ധവുമില്ലാത്ത അദാനിക്ക‌് ടെൻഡർ ലഭിക്കുമെന്ന് ബിജെപി സർക്കാർ ആദ്യംതന്നെ ഉറപ്പ് വരുത്തിയിരുന്നു. “തിരുവനന്തപുരം വിമാനത്താവളം വിൽക്കരുത്, ബിജെപിയും ശശി തരൂരും മറുപടി പറയുക’ എന്ന മുദ്രാവാക്യം ഉയർത്തി പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും സർക്കാരിന്റെ നിയന്ത്രണം അംബാനിയെയും അദാനിയെയുംപോലുള്ളവർക്കാണ്. മോഡി സർക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ വിൽക്കുകയും അതിലൂടെ ലഭിക്കുന്ന പണം ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പിനെ നേരി‌‌ടുകയുമാണ്. അഴിമതിയുടെ പടുകുഴിയിലുള്ള സർക്കാർ പട്ടാളക്കാരുടെ പേരിൽ വെെകാരികമായി ആളുകളെ‌ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജ്യരക്ഷ മുൻനിർത്തി ഭീകരർക്കെതിരെ തിരിച്ചടിക്കണം. പക്ഷേ, അത് ഭരണകക്ഷിയുടെ തെരഞ്ഞെ‌ടുപ്പ് താൽപ്പര്യം സംരക്ഷിക്കാനാകരുതെന്നും വി എസ് പറഞ്ഞു.

 ഡിവെെഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. വിമാനത്താവള സംരക്ഷണ സമിതി ചെയർമാൻ എം വിജയകുമാർ, ഡിവെെഎഫ്ഐ സംസ്ഥാന വെെസ് പ്രസിഡന്റ് കെ യു ജനീഷ് കുമാര്‍, സെക്രട്ടറിയറ്റ് അം​ഗം ജെ എസ് ഷിജുഖാൻ, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എസ് കവിത, എ എം അന്‍സാരി, പ്രതിന്‍ സാജ് കൃഷ്ണ എന്നിവർ സംസാരിച്ചു. കെ പി പ്രമോഷ് സ്വാ​ഗതവും വി അനൂപ് നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HfyGuN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages