പ്രതിഭാകിരീടം ഒഴിവാക്കി: പൂർണശ്രീ തിലകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

പ്രതിഭാകിരീടം ഒഴിവാക്കി: പൂർണശ്രീ തിലകം

കോട്ടയം > ഒപ്പംനിൽക്കാൻ ആങ്കുട്ട്യോളില്ലാത്ത അലത്താളത്തിൽ കലാതിലകം ചാർത്തി  സ‌്റ്റാർസിങ്ങർ പൂർണശ്രീ ഹരിദാസ‌്. എം ജി സര്‍വകലാശാല കലോത്സവത്തില്‍ മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനമാണ‌് ഈ ചലച്ചിത്ര പിന്നണി ഗായികക്ക‌്. ഒന്നിലധികം ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ആരും ഇല്ലാത്തതിനാൽ ഇക്കുറി കലാപ്രതിഭാ കിരീടം ഒഴിവാക്കുകയായിരുന്നു. ലളിത സംഗീതത്തിനും കവിതാ പാരായണത്തിനും ഒന്നാംസ്ഥാനം ലഭിച്ചപ്പോൾതന്നെ എല്ലാവരുടെയും ശ്രദ്ധ എറണാകുളം തേവര എസ‌്എച്ച‌് കോളേജിലെ ഈ  മൂന്നാം വർഷ ബികോം വിദ്യാർഥിനിയിലേക്കായി. ശാസ‌്ത്രീയ സംഗീത മത്സര ഫലംകൂടി പുറത്തുവന്നതോടെ തിലകപട്ടം ഉറപ്പിച്ചു. ശാസ‌്ത്രീയ–-ലളിത സംഗീതത്തിൽ തുടർച്ചയായി രണ്ടാം തവണയാണ‌് ജയം. ഇത്തവണ കവിതയിൽ കൂടി ഒരുകൈ നോക്കുകയായിരുന്നു. തോടി രാഗത്തിലുള്ള ‘നിന്നെ നമ്മിതി...’ എന്നു തുടങ്ങുന്ന ശ്യാമശാസ‌്ത്രികൾ ചിട്ടപ്പെടുത്തിയ കീർത്തനമാണ‌് ശാസ‌്ത്രീയ സംഗീത മത്സരത്തിൽ ആലപിച്ചത‌്.

കുട്ടിക്കാലംമുതലേ റിയാലിറ്റി ഷോകളിലൂടെ ചാനൽ ഫെയിം ആയ ഈ മിടുക്കി സ‌്റ്റേജ‌് ഷോകളിലെ മാസ‌്മരിക സാന്നിധ്യമാണ‌്. കൈരളി ചാനലിലെ താരോത്സവം, സൂര്യ ടിവിയിലെ ‘സംഗീത യുദ്ധം’ എന്നീ പ്രോഗ്രാമുകളിലൂടെ  ശ്രദ്ധനേടി. ഏഷ്യാനെറ്റിലെ ലിറ്റിൽ മാസ‌്റ്റർ ടൈറ്റിൽ വിന്നറായി. അടുത്തിടെ റിലീസ‌ായ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ അടക്കം നിരവധി സിനിമകളിൽ പാടിയിട്ടുണ്ട‌്. ഭ്രമരത്തിലെ ‘അണ്ണാറക്കണ്ണാ വാ...’ എന്നുതുടങ്ങുന്ന പാട്ട‌് ഏറെ പ്രശസ‌്തി നേടിക്കൊടുത്തു. വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിൽ ‘തെക്കൊ തെക്കൊരിക്കൽ...’ എന്നാരംഭിക്കുന്ന പാട്ടും കൂട്ടത്തിലൊരാൾ, ഒരായിരം കിനാക്കൾ തുടങ്ങിയ ചിത്രങ്ങളിലും  ദേറാ സെച്ചൊ എന്ന ഹിന്ദി ആൽബത്തിലും കവർ സോങ്ങുകളും മറ്റും പാടിയിട്ടുണ്ട‌്.

17 വർഷത്തിലേറെയായി ചന്ദ്രമനയിൽ നാരായണൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. ഇറിഗേഷൻ വകുപ്പ് പിറവം അസി. എക്സിക്യൂട്ടീവ് എൻജിനിയർ കാക്കനാട‌് സുരഭി നഗർ എംഐജി 56 ൽ പി എസ‌് ഹരിദാസ‌ിന്റെയും  സംഗീതാധ്യാപിക ഡോ. ശ്രീരഞ്ജിനിയുടെയും മകളാണ‌്. ശ്രീലക്ഷ‌്മി ഹരിദാസ‌ാണ‌് സഹോദരി.



from Kerala || Deshabhimani ​Online ​News https://ift.tt/2tQ2w12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages