അപ്രതീക്ഷിതമായുണ്ടാകുന്ന അക്രമസാഹചര്യത്തെ നേരിടാനുള്ള അടവുകൾ മുഴുവൻ വനിതാ പൊലീസുകാരും അറിഞ്ഞിരിക്കണം. മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. അതിന്റെ ഭാഗമായി വനിതാ ബറ്റാലിയനിലെ 40 പൊലീസുകാർക്കുള്ള പരിശീലനം മേനംകുളത്തെ ബറ്റാലിയൻ ആസ്ഥാനത്ത‌് തുടങ്ങി.
കണ്ണൂർ, പാലക്കാട‌്, അടൂർ ക്യാമ്പുകളിൽനിന്നുള്ളവർക്കാണ‌് ആദ്യഘട്ട പരിശീലനം. അപ്രതീക്ഷിത ആക്രമണങ്ങൾ നേരിടാനുള്ള മാർഗങ്ങളാണ‌് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ അഭ്യസിപ്പിക്കുന്നത‌്. വനിതാ ബറ്റാലിയൻ കണ്ണൂർ ക്യാമ്പിൽനിന്ന‌് 20 പേരും പാലക്കാട‌്, അടൂർ ക്യാമ്പുകളിൽനിന്ന‌് പത്തുവീതംപേരുമാണ‌് പരിശീലനത്തിൽ. തിരുവനന്തപുരം സെന്ററിലെ ജയമേരി, സുൾഫത്ത‌് ബീവി, അനീസ‌്ബാൻ, അതുല്യ എന്നിവരാണ‌് പരിശീലകർ. രാവിലെ മുതൽ ഉച്ചവരെയാണ‌് സ്വയം പ്രതിരോധ പരിശീലനം. ഉച്ചക്ക‌് ശേഷം പുതിയ ലാത്തി ഡ്രിൽ പരിശീലനവുമുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2T3dSsH
via IFTTT
No comments:
Post a Comment