പി ജെ ജോസഫിന് ലോക്‌സഭാ സീറ്റ് നൽകണമായിരുന്നെന്ന‌് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പി ജെ ജോസഫിനെ സ്ഥാനാർഥിയാക്കാതിരുന്നത‌് സ്റ്റിയറിങ‌് കമ്മിറ്റി തീരുമാനപ്രകാരമെന്ന ജോസ് കെ മാണിയുടെ വാദം ശരിയല്ല. പാർലമെന്ററി പാർടി യോഗത്തിൽ ജോസഫ് മത്സരിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. ഇക്കാര്യം സ്റ്റിയറിങ‌് കമ്മിറ്റിയിൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചാണ് പാർലമെന്ററി പാർടി പിരിഞ്ഞത്.
സ്റ്റിയറിങ‌് കമ്മിറ്റിയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു ചർച്ചയും ഉയർന്നുവന്നില്ലെന്നും ജോസഫിനെതിരെ ശക്തമായ വികാരം ഉണ്ടായി എന്ന രീതിയിലുള്ള ജോസ് കെ മാണിയുടെ പ്രതികരണം ശരിയല്ലെന്നും സജി പറഞ്ഞു.
നീതി നടപ്പാക്കണം: മോൻസ‌്
പി ജെ ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ നീതി നടപ്പാക്കണമെന്ന‌് മോൻസ‌് ജോസഫ‌് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യുഡിഎഫ‌് നേതാക്കളുമായി ആശയവിനിമയം നടക്കുന്നുണ്ട‌്.
മുതിർന്ന നേതാവായ ജോസഫിന്റെ ആവശ്യം പാർടി അംഗീകരിക്കുമെന്നാണ‌് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മോൻസ‌് മാധ്യമങ്ങളോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2XOWCuW
via IFTTT
No comments:
Post a Comment