വി എൻ വാസവന‌് വൻ വരവേൽപ്പ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

വി എൻ വാസവന‌് വൻ വരവേൽപ്പ‌്


പാലാ
കുറിഞ്ഞി കോട്ടമല സംരക്ഷണത്തിനായി പോരാടിയ സമരസമിതിക്ക് ഊർജം പകർന്ന വി എൻ വാസവനെ വരവേറ്റ് കുറിഞ്ഞി നിവാസികൾ. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായ ശേഷം സമരസമിതിയുടെ ക്ഷണം സ്വീകരിച്ച് കോട്ടമല പ്രദേശത്ത് എത്തിയ വാസവനെ കുറിഞ്ഞി സെന്റ് സെബാസ‌്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ‌്റ്റ്യൻ പുഴക്കര പൂച്ചെണ്ട് നൽകി സ്വീകരിച്ചു. "ഇത‌് ഞങ്ങളെ സംരക്ഷിക്കാൻ മുന്നിൽനിന്ന നേതാവ‌്. സന്ദർശനം ഏറെ സന്തോഷം നൽകുന്നു. അദ്ദേഹം കുറിഞ്ഞി കോട്ടമലയെ കൊട്ടകെട്ടി കാക്കുകയായിരുന്നു' –- ഫാദർ പറഞ്ഞു. സമരസമിതി പ്രവർത്തകരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാടാകെ പ്രിയ സ്ഥാനാർഥിയെ വരവേൽക്കാൻ കാത്തുനിന്നത് ആവേശമായി. 

ബുധനാഴ്ച രാവിലെ പാലായിൽ എത്തിയ വാസവൻ 9.30 ഓടെ കൊല്ലപ്പള്ളി ടൗണിൽ കർഷക ഓപ്പൺ മാർക്കറ്റിൽ എത്തി. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ എത്തിയ വാസവനെ വികാരി ഫാ. അഗസ്റ്റിൻ കൂട്ടിയാനി, അസി. വികാരി ഫാ. ദേവസ്യ വട്ടപ്പലം എന്നിവർ ചേർന്ന് സ്വീകരിച്ചു. കടനാട് വടക്കുംകൂർ കൊട്ടാരത്തിൽ എത്തി രാജകുടുംബത്തിലെ മുതിർന്ന കാരണവരായ ചന്ദ്രവർമ രാജയെ സന്ദർശിച്ചു. രാമപുരം മാർ അഗസ്തിനോസ് കോളേജിൽ എത്തിയ വി എൻ വാസവനെ പ്രിൻസിപ്പൽ ഡോ. വി ജെ ജോസഫ്, വൈസ് പ്രസിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിയും ചേർന്ന് സ്വീകരിച്ചു. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് കോൺവെന്റിലും യുപി സ്‌കൂളിലും സന്ദർശനം നടത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2EYvTnb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages