യുവാവ‌് കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

യുവാവ‌് കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ


തിരുവനന്തപുരം
അക്രമി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള ഗീരിഷ‌് ഭവനിൽ ഗിരീഷ‌്–-മിനി ദമ്പതികളുടെ മകൻ അനന്തു ഗിരിഷീനെയാ (21)ണ‌് നീറമൺകര വനിതാ പോളിടെക‌്നിക്കിന‌ു സമീപം ബിഎസ‌്എൻഎല്ലിന്റെ  സ്ഥലത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത‌്.

തലയ‌ിലും കാലുക‌ളിലും വെട്ടേറ്റും കൈകളുടെ ഞരമ്പുകൾ മുറിച്ച‌് എല്ലുകൾ കാണുന്ന നിലയിലുമാണ‌് മൃതദേഹം കണ്ടെത്തിയത‌്. ശരീരമാസകലം മുറിവും മർദനമേറ്റ പാടുകളുമുണ്ട‌്. തേങ്ങ ഉപയോഗിച്ചാണ‌് തലയടിച്ച‌് പൊട്ടിച്ചത‌്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ‌് പിന്നീട‌് കൊലപാതകത്തിൽ കലാശിച്ചതെന്നാണ‌് പൊലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വാഴ‌്ച വൈകിട്ട‌ാണ‌് തളിയൽ അരശുംമുട്ടിൽവച്ച‌് ബൈക്കിൽ എത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത‌്.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട‌് ശനിയാഴ‌്ച അനന്തു ഉൾപ്പെടുന്ന സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി വാക്ക‌്തർക്കവും കൈയേറ്റവും നടന്നിരുന്നു. ഡാൻസ‌് കളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ‌് കൈയേറ്റത്തിനും സംഘർഷത്തിനും കാരണമായത‌്. നാട്ടുകാരുൾപ്പെടെയുള്ളവർ ഇടപെട്ടതിനെത്തുടർന്ന‌് പ്രശ‌്നം അവസാനിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പ്രശ‌്നമൊന്നുമുണ്ടായില്ല. ചൊവ്വാഴ‌്ച വൈകിട്ട‌് കരമനയിൽനിന്ന‌്  വീട്ടിലേക്ക‌് ബൈക്കിൽ മടങ്ങുകയായിരുന്ന അനന്തു തളിയലിൽ ഇറങ്ങി സമീപത്തെ ബേക്കറിയിൽനിന്ന‌് വെള്ളം കുടിക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം അടിച്ച‌ുവീഴ‌്ത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അനന്തുവിന്റെ ബൈക്കും ഇവർ തട്ടിയെടുത്തു. അനന്തുവിനെ കാണാതായതിനെത്തുടർന്ന‌് ബന്ധു അരുൺ ഗണേഷ‌് ഫോർട്ട‌് പൊലീസിൽ പരാതി നൽകി. തുടർന്ന‌് നാട്ടുകാരും പൊലീസും ചേർന്ന‌് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ‌് ബുധനാഴ‌്ച രാവിലെ പത്തിന‌് അനന്തുവിന്റെ ബൈക്ക‌് കുറ്റിക്കാട്ടിന‌ു മുന്നിലുള്ള റോഡരികിൽ കണ്ടതായി വിവരം ലഭിച്ചത‌്. പൊലീസും അനന്തുവിന്റെ സുഹൃത്തുക്കളും ചേർന്ന‌് തെരച്ചിൽ നടത്തിയപ്പോൾ കാട്ടിലെ ഉപയോഗശൂന്യമായ പന്നിക്കൂട്ടിൽ  മൃതദേഹം കണ്ടെത്തി. സിറ്റി പൊലീസ‌്  കമീഷണർ സഞ‌്ജയ‌്കുമാർ ഗുരുഡിൻ, ഡിസിപി ആർ ആദിത്യ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക‌്, ഡോഗ‌് സ‌്ക്വാഡും സംഭവസ്ഥലത്ത‌് എത്തി. എട്ടാംക്ലാസ‌് വിദ്യാർഥി അഭിഷേകാണ‌് അനന്തുവിന്റെ ഏകസഹോദരൻ. അന്വേഷണത്തിന‌് ഫോർട്ട‌് അസിസ്റ്റന്റ‌് കമീഷണർ പ്രതാപൻനായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട‌് ആറ‌ുപേരെ പൊലീസ‌് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ‌്ത‌ുവരികയാണ‌്. മൃതദേഹം പോസ്റ്റുമോർട്ടത്തിന‌ുശേഷം പുത്തൻകോട്ട ശ‌്മശാനത്തിൽ സംസ‌്കരിച്ചു.

കൊലയിൽ കലാശിച്ചത‌് ഉത്സവത്തിലെ ഏറ്റുമുട്ടൽ
തിരുവനന്തപുരം
കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ‌് അനന്തുവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന‌് പൊലീസ‌ിന്റെ പ്രാഥമിക നിഗമനം. വിളക്ക‌്ക്കെട്ട‌് സമയം അനന്തുവും കൂട്ടുകാരും ഉൾപ്പെടെ ഡാൻസ‌് കളിച്ചു. നൃത്തത്തിന‌ിടെ അനന്തുവും അരശുംമൂട്ടിലെ  സംഘവുമായി തർക്കമുണ്ടായി. സംഭവം ഏറ്റുമുട്ടലിലാണ‌് അവസാനിച്ചത‌്. തുടർന്നാണ‌് ആസൂത്രിതമായ തട്ടിക്കൊണ്ടുപോകൽ. ബൈക്കിൽ എത്തിയ അനന്തുവിനെ അരശുംമൂട‌് തളിയിൽ ആക്രമിച്ച‌് കീഴ‌്പ്പെടുത്തിയ ശേഷമാണ‌് തട്ടിക്കൊണ്ടുപോയത‌്. സംഭവം കണ്ട‌് തടയാൻ എത്തിയയാളെ പ്രദേശത്ത‌് തമ്പടിച്ചിരുന്നവരിൽ ഒരാൾ തടഞ്ഞതായും ദൃക‌്സാക്ഷികൾ പറയുന്നു. ബൈക്കിൽ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്. രണ്ട‌് വർഷം മുമ്പും ഇരുസംഘങ്ങളും തമ്മിൽ പ്രശ‌്നമുണ്ടായിരുന്നതായി കരമന പൊലീസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2u2i6XI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages