ഇവരുടെ ആദ്യവോട്ട‌് എൽഡിഎഫിന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഇവരുടെ ആദ്യവോട്ട‌് എൽഡിഎഫിന‌്


കൊച്ചി
‘വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌ുതന്നെയാണ‌് വോട്ട‌് ചെയ്യാൻ തീരുമാനം ’–-  ട്രാൻസ‌്ജെൻഡറുകളായ ആവന്തികയും ഷെറിൻ ആന്റണിയും പറയുന്നു. ആദ്യവോട്ട‌് രേഖപ്പെടുത്തുന്നതിന്റെ ആവേശത്തിലാണ‌്  ഇരുവരും.

സ്വന്തം വ്യക്തിത്വത്തിൽ വോട്ട‌് രേഖപ്പെടുത്താൻ അവസരം ലഭിച്ചതിൽ എൽഡിഎഫ‌് സർക്കാരിനോട‌് അവർ നന്ദി പറഞ്ഞു. വോട്ട‌് രേഖപ്പെടുത്താൻമാത്രമല്ല, ട്രാൻസ‌്ജെൻഡറുകളുടെ ജീവിതത്തിൽ സമൂലമായ മാറ്റംവരുത്താൻ ഈ സർക്കാരിന‌് കഴിഞ്ഞതായും ഇരുവരും പറയുന്നു. പഠനം, ശസ‌്ത്രക്രിയക്ക‌് ധനസഹായം, ജോലി എന്നിങ്ങനെ തങ്ങളുടെ സമൂഹത്തിൽ മാറ്റം വരുത്തിയത‌് എൽഡിഎഫ‌് സർക്കാരാണ‌്.

മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ വോട്ട‌് ചെയ്യുന്ന ഷെറിൻ എറണാകുളത്തെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌ുവേണ്ടി പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ‌്. ട്രാൻസ‌്ജെൻഡറുകളെ സഹായിക്കുന്ന സംഘടനയായ മാർവലിന്റെ ജില്ലാ ബോർഡ‌് അംഗമാണ‌് ഷെറിൻ. സംഘടനയിലെ മറ്റ‌് 200 അംഗങ്ങളും എൽഡിഎഫിനൊപ്പമാണെന്ന‌ും ഷെറിൻ പറഞ്ഞു.  ആവന്തികയ‌്ക്ക‌് കോട്ടയത്താണ‌് വോട്ട‌്. കഴിഞ്ഞദിവസം എറണാകുളത്ത‌് നടന്ന എൽഡിഎഫ‌് കൺവൻഷനിൽ ഇരുവരും പങ്കെടുത്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2VWPsmy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages