സഭാതർക്കം: ക്രമസമാധാന പ്രശ‌്നമുണ്ടായാൽ പൊലീസിന‌് ഇടപെടാം‐ ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

സഭാതർക്കം: ക്രമസമാധാന പ്രശ‌്നമുണ്ടായാൽ പൊലീസിന‌് ഇടപെടാം‐ ഹൈക്കോടതി


കൊച്ചി
സഭാതർക്കത്തെത്തുടർന്ന‌് പള്ളികളിൽ ക്രമസമാധാനപ്രശ‌്നം ഉണ്ടായാൽ പൊലീസിന‌് യുക്തമായ നടപടി സ്വീകരിക്കാമെന്ന‌് ഹൈക്കോടതി. ഓർത്തഡോക‌്സ‌്, പാത്രീയാർക്കീസ‌് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന‌് മുഖ്യമന്ത്രിയുടെ  നേതൃത്വത്തിൽ അനുരഞ‌്ജന നടപടികൾ തുടരുന്നതായും ചീഫ‌് ജസ‌്റ്റിസ‌് അധ്യക്ഷനായുള്ള ഡിവിഷൻ ബെഞ്ച‌് വിലയിരുത്തി.

കട്ടച്ചിറ, വരിക്കോലി സെന്റ‌് മേരീസ‌് പള്ളികളിൽ ആരാധന നടത്താൻ പൊലീസ‌് സംരക്ഷണം തേടി ഓർത്തഡോക‌്സ‌് വിഭാഗം സമർപ്പിച്ച ഹർജികൾ തീർപ്പുകൽപ്പിച്ചാണ‌് ഡിവിഷൻ ബെഞ്ച‌് വിധി. നാലു ഡിവിഷൻ ബെഞ്ചുകൾ വാദംകേൾക്കുന്നതിൽനിന്നും ഒഴിവായതിനെത്തുടർന്ന‌ാണ‌് ചീഫ‌് ജസ‌്റ്റിസ‌് ഋഷികേശ‌് റോയ‌ി, ജസ‌്റ്റിസ‌് എ കെ ജയശങ്കരൻനമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച‌് ഹർജികളിൽ വാദംകേട്ട‌് വിധി പ്രഖ്യാപിച്ചത‌്.

പള്ളിയും സെമിത്തേരിയും ഇടവകക്കാരുടെ സ്വത്താണെന്നും ഭൂരിപക്ഷം ഉണ്ടെന്നപേരിൽ അവ ആർക്കും കൈയടക്കാൻ അധികാരമില്ലെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സെമിത്തേരിയിൽ അടക്കംചെയ്യപ്പെടാൻ ഇടവകക്കാർക്ക‌് അവകാശമുണ്ട‌്. ഈ അവകാശം തടയാൻ പാടില്ല. പള്ളി രജിസ‌്റ്ററിൽ പേരുള്ള ഇടവകക്കാരന്റെ മൃതദേഹം സെമിത്തേരിയിൽ അടക്കംചെയ്യുന്നതിനെ എതിർക്കാനും തടയാനുമാവില്ല. പാത്രിയാർക്കീസ‌് വിഭാഗക്കാരുടെ മൃതദേഹം അടക്കം ചെയ്യുന്നതിന‌് എതിർപ്പ‌് പ്രകടിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന‌് കോടതി പറഞ്ഞു. പള്ളി സെമിത്തേരിയിൽ അവരുടെ കുടുംബക്കാർക്കായി മാറ്റിവച്ചിട്ടുള്ള സ്ഥലത്ത‌് അടക്കംചെയ്യുന്നതിനെ എതിർക്കുന്നത‌് അവർ പാത്രിയാർക്കീസ‌് പക്ഷക്കാരായതിനാലാണ‌്. ഇത‌് സുപ്രീംകോടതി വിധിയുടെ  അടിസ്ഥാനത്തിലുള്ള കാര്യമല്ലെന്ന‌ും രഡിവിഷൻ ബെഞ്ച‌് വ്യക്തമാക്കി. പാത്രിയാർക്കീസ‌് വിഭാഗക്കാരനായതുകൊണ്ട‌് സെമിത്തേരിയിൽ അടക്കം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടില്ല. ഈ അവകാശം ആർക്കും കവർന്നെടുക്കാനുമാവില്ല. പ്രത്യേക സാഹചര്യത്തിൽ പള്ളിയിലെയും  സെമിത്തേരിയിലെയും  സംസ‌്കാരശുശ്രൂഷ ഒഴിവാക്കാനും  മറ്റൊരു സ്ഥലത്തുവച്ച‌് സംസ‌്കാരശുശ്രൂഷ നടത്താനും ഇടവകക്കാരൻ തീരുമാനിച്ചാലും സെമിത്തേരിയിൽ അടക്കംചെയ്യാൻ അവകാശമുണ്ടെന്ന‌് കോടതി വിലയിരുത്തി.

ഹർജി ഫയൽചെയ‌്തതിനുശേഷം കട്ടച്ചിറ പള്ളിയിൽ അനിഷ‌്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന‌ും കോടതി വിലയിരുത്തി. പള്ളിയിൽ ഇപ്പോൾ സമാധാനാന്തരീക്ഷം നിലനിൽക്കുകയാണ‌്. പാത്രിയാർക്കീസ‌് വിഭാഗക്കാരുടെ സംസ‌്കാരത്തിനു തടസ്സമുണ്ടായി എന്നതായിരുന്നു സംഘർഷത്തിനു കാരണം. എന്നാൽ, സംസ‌്കാരം സംബന്ധിച്ചുള്ള ഇടവകക്കാരന്റെ അവകാശം  വ്യക്തമാണെന്നും എതിർപക്ഷത്തെ വികാരിയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പള്ളിയിൽ വികാരിയായി തുടരാൻ അവകാശം ആർക്കാണെന്ന‌ു വ്യക്തമായിട്ടുള്ളതിനാലും സമാധാനാന്തരീക്ഷം   നിലനിൽക്കുന്നതിനാലും ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കുകയാണെന്ന‌് കോടതി പറഞ്ഞു.

കോടതി ഉത്തരവ‌് ലംഘിക്കപ്പെടുകയോ, ക്രമസമാധാന പ്രശ‌്നങ്ങൾ ഉണ്ടാകുകയോ ചെയ‌്താൽ അക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ‌് നടപടി സ്വീകരിക്കുകയും വേണം.കട്ടച്ചിറ പള്ളിയിലെ നിയമാനുസൃത വികാരി ഓർത്തഡോക‌്സ‌് പക്ഷത്തെ ഫാ. ജോൺസ‌് ഈപ്പനാണെന്നും 1934ലെ ഭരണഘടനാനുസൃതമായാണ‌് വികാരിയെ നിയമിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. പാത്രിയാർക്കീസ‌് പക്ഷത്തെ ട്രസ‌്റ്റിക്ക‌് തെരഞ്ഞെടുപ്പ‌ു നടന്ന‌് ട്രസ‌്റ്റികളെ നിയമിക്കുംവരെ തുടരാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

വരിക്കോലി പള്ളിയിൽ പൊലീസ‌് സംരക്ഷണം നൽകാൻ നിർദേശിക്കേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാന പ്രശ‌്നങ്ങൾ ഉണ്ടായാൽ സംരക്ഷണം ഉൾപ്പെടെയുള്ള നടപടികൾ പൊലീസ‌് സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സർക്കാരിനുവേണ്ടി സ‌്റ്റേറ്റ‌് അറ്റോർണി കെ വി സോഹൻ,  സീനിയർ ഗവ. പ്ലീഡർ പി പി താജുദ്ദീൻ എന്നിവർ ഹാജരായി.

ഒത്തുതീർപ്പ്‌ ശ്രമമുള്ളതിനാൽ പ്രത്യേകനിർദേശം വേണ്ട
കൊച്ചി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അനുരഞ‌്ജനശ്രമം  പുരോഗമിക്കുന്നതിനാൽ സഭാതർക്കത്തിൽ  സർക്കാരിന‌് പ്രത്യേക നിർദേശങ്ങൾ നൽകേണ്ടതില്ലെന്ന‌് ഹൈക്കോടതി വ്യക്തമാക്കി. പിറവം സെന്റ‌് മേരീസ‌് പള്ളിയിലെ തർക്കം ഒത്തുതീർക്കാൻ നടപടി വേണമെന്ന‌ പാത്രിയർക്കീസ‌് വിഭാഗത്തിലെ ട്രസ‌്റ്റിമാർ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ‌് ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ.

തർക്കപരിഹാരത്തിന‌് ഇടപെടണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രി  പാത്രിയർക്കീസ‌് ബാവയ‌്ക്ക‌് കത്തയച്ചതിനെതുടർന്ന‌് ബാവ  മുഖ്യമന്ത്രിയുമായി കൂടിക്കാഴ‌്ച നടത്തിയതും സ‌്റ്റേറ്റ‌് അറ്റോർണി കെ വി സോഹൻ ചൂണ്ടിക്കാട്ടി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TAk4O1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages