ഉമ്മൻചാണ്ടിയും വേണുഗോപാലും പിന്മാറി; കോൺഗ്രസ്‌ സ‌്ക്രീനിങ് കമ്മിറ്റി ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ഉമ്മൻചാണ്ടിയും വേണുഗോപാലും പിന്മാറി; കോൺഗ്രസ്‌ സ‌്ക്രീനിങ് കമ്മിറ്റി ഇന്ന‌്

തിരുവനന്തപുരം> എൽഡിഎഫ‌് സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനെ നേരിടാൻ ഇപ്പോൾ ആലോചനയിലുള്ള പല സ്ഥാനാർഥികളെയും മാറ്റണമെന്ന‌് കെപിസിസിയിൽ അഭിപ്രായം. എൽഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർഥിനിരയെ നേരിടാൻ പാകത്തിലുള്ളതല്ല നിലവിൽ കെപിസിസി ആലോചിച്ച കോൺഗ്രസ‌് സ്ഥാനാർഥികളുടെ പേരുകളെന്നാണ‌് നിഗമനം.

താൻ മത്സരരംഗത്തുണ്ടാകില്ലെന്ന‌് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. കോട്ടയം സീറ്റിൽ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശക്തമായ സമ്മർദത്തിന‌് കെ എം മാണി വഴങ്ങുമെന്ന‌് മനസ്സിലാക്കിയതോടെയാണ‌് ഉമ്മൻചാണ്ടിയുടെ പിൻമാറ്റം. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവർ മത്സരരംഗത്തുണ്ടാകണോ എന്നത‌് ഒരു മാസത്തിലധികമായി കെപിസിസിയിൽ വലിയ ചർച്ചയായിരുന്നു. 

സ‌്ക്രീനിങ് കമ്മിറ്റി ഇന്ന‌്
തിങ്കളാഴ‌്ച ഡൽഹിയിൽ ചേരുന്ന സ‌്ക്രീനിങ‌് കമ്മിറ്റിയാണ‌് കേരളത്തിലെ  കോൺഗ്രസ‌്  സ്ഥാനാർഥിനിർണയത്തിൽ പ്രധാനം. ഈ യോഗത്തിലുയരുന്ന അഭിപ്രായങ്ങളാണ‌് പരിഗണിക്കുക. ചില സീറ്റുകളിൽ എഐസിസി നേതൃത്വത്തിന്റെയും പ്രത്യേകിച്ച‌് രാഹുൽ ഗാന്ധിയുടെയും താൽപ്പര്യമനുസരിച്ച‌് സ്ഥാനാർഥികൾ വന്നേക്കും.മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ‌് ചെന്നിത്തല എന്നിവരാണ‌് സ‌്ക്രീനിങ‌് കമ്മിറ്റിയിൽ പങ്കെടുക്കേണ്ടത‌്. കെ സി വേണുഗോപാലും ക്ഷണിതാക്കളായി എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും.

മുൻ കെപിസിസി പ്രസിഡന്റുമാർ, പി സി ചാക്കോ, പി ജെ കുര്യൻ, ബന്നി ബഹനാൻ, വി ഡി സതീശൻ എന്നിവരും പങ്കെടുത്തേക്കും. സ‌്ക്രീനിങ്‌ കമ്മിറ്റിക്കുശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്നാണ‌് സ്ഥാനാർഥിപ്പട്ടിക അംഗീകരിക്കേണ്ടത‌്.
 കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മിറ്റിയും തിങ്കളാഴ‌്ച  ചേരും. 12ന‌് എഐസിസി യോഗം അഹമ്മദാബാദിൽ ചേരുന്നുണ്ട‌്. അതുകഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക‌് തമിഴ‌്നാട്ടിലും കേരളത്തിലും പരിപാടികളുണ്ട‌്.

ആലപ്പുഴയും എറണാകുളവും
ആലപ്പുഴയിൽ ബി ബാബുപ്രസാദിനെയും എറണാകുളത്ത‌് കെ വി തോമസിനു പകരം വി ജെ പൗലോസിനെയും സ്ഥാനാർഥികളാക്കണമെന്ന‌് ഐ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട‌്. മാത്യു കുഴൽനാടൻ (ചാലക്കുടി), ജോസ‌് വള്ളൂർ (തൃശൂർ), എ പി അനിൽകുമാർ (ആലത്തൂർ), അടൂർ പ്രകാശ‌് (ആറ്റിങ്ങൽ) എന്നിവരെ സ്ഥാനാർഥികളാക്കണമെന്നും ആവശ്യമുയർന്നു. വനിതകളിൽ ഷാനിമോൾ ഉസ‌്മാൻ, കെ എ തുളസി എന്നിവരുടെ പേരുകളാണ‌് ഉയർന്നുവന്നത‌്. എന്നാൽ, പാലക്കാട‌് മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ‌് വി കെ ശ്രീകണ‌്ഠൻ മത്സരിച്ചാൽ അദ്ദേഹത്തിന്റെ ഭാര്യ കെ എ തുളസിക്ക‌് കൂടി തെരഞ്ഞെടുപ്പിൽ സീറ്റ‌് നൽകേണ്ടതില്ലെന്ന‌് കെപിസിസിക്ക‌് അഭിപ്രായമുണ്ട‌്. പകരം ജെബി മേത്തർ, ഡോ. നിജി ജസ‌്മിൻ, സ്വപ‌്ന പട്രോണിസ‌് എന്നിവരുടെ പേരുകൾ പുതുതായി വന്നിട്ടുണ്ട‌്.

മത്സരിക്കാനില്ലെന്ന‌് കെ സി വേണുഗോപാൽ
ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന‌് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ സിറ്റിങ്‌ എംപിയുമായ കെ സി വേണുഗോപാൽ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ധാരാളം ജോലികളുണ്ട‌്. ഈ സാഹചര്യത്തിൽ വീണ്ടും മത്സരിക്കുന്നത‌് ആലപ്പുഴക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണ‌്.

മത്സരിക്കാനില്ലെന്ന തീരുമാനം എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ മാധ്യമങ്ങളോട‌് പറഞ്ഞു. അതേസമയം, വേണുഗോപാൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ മണ്ഡലത്തിൽ നേരത്തെ നടത്തിയിരുന്നു.
വേണുഗോപാൽ തന്നെ സ്ഥാനാർഥിയാകുമെന്ന‌് കോൺഗ്രസ‌് പ്രവർത്തകരുടെ കൺവൻഷനിൽ കെപിസിസി നേതൃത്വം  പ്രഖ്യാപിക്കുകയും ചെയ‌്തിരുന്നു. എൽഡിഎഫ‌് സ്ഥാനാർഥിപ്രഖ്യാപനം വന്നശേഷമാണ‌് വേണുഗോപാലിന്റെ പിന്മാറ്റം.



from Kerala || Deshabhimani ​Online ​News https://ift.tt/2UvdPYp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages