മുസ‌്ലിംലീഗിന‌് അനുവദിച്ചുവെന്ന‌് അവർ പറയുന്ന രണ്ടാം രാജ്യസഭാ സീറ്റ‌് സംബന്ധിച്ച് കോൺഗ്രസിന‌് മൗനം. ലോക‌്സഭയിൽ മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിക്കുന്നതിന‌് ഉപാധിയായി രാജ്യസഭയിൽ രണ്ടാം സീറ്റ‌് ലഭിക്കുമെന്നാണ‌് പാണക്കാട് ഹൈദരലി ശിഹാബ‌് തങ്ങൾ പറഞ്ഞത‌്. ഇത‌് ഏത് ഘട്ടത്തിലെന്നോ ആരുടെ ഒഴിവിൽ പരിഗണിക്കുമെന്നോ വ്യക്തമാക്കിയതുമില്ല.
കഴിഞ്ഞ തവണ ഒഴിവുവന്ന സീറ്റ‌് കേരള കോൺഗ്രസ‌് –-എമ്മിന‌് നൽകാൻ ചരടുവലിച്ച ലീഗിന‌് ഒരു സീറ്റുകൂടി നൽകിയാൽ കോൺഗ്രസിൽ വീണ്ടും കലാപം ഉറപ്പ‌്. ലീഗിന്റെ അവകാശവാദം സംബന്ധിച്ച‌് കെപിസിസി നേതൃത്വം ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും രഹസ്യ ധാരണ ഉണ്ടാക്കിയാൽ അവർ മറുപടി പറയേണ്ടിവരുമെന്ന‌് കോൺഗ്രസ‌് നേതാക്കൾ പറയുന്നു. കഴിഞ്ഞ യുഡിഎഫ‌് മന്ത്രിസഭയിൽ അഞ്ചാം മന്ത്രി, ലോക‌്സഭയിലേക്ക‌് മൂന്നാം സീറ്റ‌് എന്നിവയ‌്ക്കുപിന്നാലെ രണ്ടാം രാജ്യസഭാ സീറ്റെന്ന ലീഗിന്റെ അവകാശവാദം മുന്നണിയിലും കോൺഗ്രസിലും പുതിയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു.
എളമരം കരീം, കെ സോമപ്രസാദ‌്, കെ കെ രാഗേഷ‌് (സിപിഐ എം), എ കെ ആന്റണി, വയലാർ രവി (കോൺഗ്രസ‌്), ബിനോയ‌് വിശ്വം (സിപിഐ), ജോസ‌് കെ മാണി (കേരള കോൺഗ്രസ‌് –-എം), പി വി അബ്ദുൾവഹാബ‌് (മുസ‌്ലിംലീഗ‌്), എം പി വീരേന്ദ്രകുമാർ (എൽജെഡി) എന്നിവരാണ‌് കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങൾ.
ഇതിൽ വയലാർ രവിയുടെയും കെ കെ രാഗേഷിന്റെയും അബ്ദുൾവഹാബിന്റെയും കാലാവധി 2021–-ൽ പൂർത്തിയാകും. ഒരു സീറ്റാണ് യുഡിഎഫിന‌് സാധ്യത. മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ‌് പ്രവർത്തകസമിതിയംഗവുമായ എ കെ ആന്റണിയെപ്പോലുള്ള നേതാക്കളെ തഴഞ്ഞ‌് ലീഗിന‌് രണ്ടാം രാജ്യസഭാ സീറ്റ‌് നൽകുമെന്ന‌് കരുതാൻ വയ്യ. പാർലമെന്റിലെയും മണ്ഡലത്തിലെയും പ്രകടനം മോശമായതുസംബന്ധിച്ച വിവാദങ്ങളിൽ പരാജയഭീതിയിലായ ലീഗിന്റെ സിറ്റിങ് എംപിമാരും മൂന്നാം സീറ്റിന‌് പാരവച്ചെന്ന് അണികൾ വിശ്വസിക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/2Cbvr4w
via IFTTT
No comments:
Post a Comment