അണക്കെട്ടുകളുടെ പ്രവർത്തനത്തിന‌് വിദേശ സാങ്കേതിക സഹായംതേടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

അണക്കെട്ടുകളുടെ പ്രവർത്തനത്തിന‌് വിദേശ സാങ്കേതിക സഹായംതേടും

സംസ്ഥാനത്തെ അണക്കെട്ടുകളുടെ പ്രവർത്തനത്തിന‌് അതിനൂതന സങ്കേതികവിദ്യകൾ  നടപ്പാക്കുന്നതിന‌് വിദേശ വിദഗ‌്ധരുടെ സഹായം  ലഭ്യമാക്കും.  ഓസ‌്ട്രേലിയൻ സർക്കാരിന‌് കീഴിലെ ഓസ‌്ട്രേലിയൻ വാട്ടർ പാർട‌്ണർഷിപ് (എഡബ്ല്യൂപി), ജപ്പാൻ സർക്കാരിനു കീഴിലെ ജപ്പാനീസ‌് വാട്ടർ ഏജൻസി (ജെഡബ്ല്യൂഎ)  എന്നിവയുടെ സാങ്കേതികസഹായമാണ‌് ലഭ്യമാക്കുക. ജലസംഭരണി, കമാൻഡ‌് ഏരിയ എന്നിവ കേന്ദ്രീകരിച്ച‌്  വൈദ്യുതി ഉൽപ്പാദനം,  കൃഷി, കുടിവെള്ളം എന്നിവയ‌്ക്ക‌് സംയോജിത  ജലപരിപാലനത്തിനുള്ള പദ്ധതിയാണ‌് തയ്യാറാക്കുന്നത‌്. ഇതിന്റെ ഭാഗമായി ഓസ‌്ട്രേലിയൻ വാട്ടർ പാർട‌്ണർഷിപ്പിലെ വിദഗ‌്ധ സംഘം കെ‌എസ‌്ഇബി, ജലവിഭവ വകുപ്പ‌് എന്നിവയിലെ ചീഫ‌് എൻജിനിയർമാരുമായി പ്രാഥമിക ചർച്ച നടത്തി. 

ഇരു പദ്ധതിയുടെയും  പ്രോജക്ട‌് ഡയറക്ടർമാർക്കും ലോകബാങ്കിന്റെ ടാസ‌്ക‌് ടീം ലീഡർമാർക്കും സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു.  അതിന്റെ ഭാഗമായാണ‌്  ഓസ‌്ട്രേലിയൻ വാട്ടർ പാർട‌്ണർഷിപ്പ‌ിന്റെ സൗത്ത‌് ഏഷ്യൻ വിദഗ‌്ധ സംഘം ശനിയാഴ‌്ച കേരളത്തിലെത്തിയത‌്. ജപ്പാനീസ‌് വാട്ടർ ഏജൻസിയുടെ ഉദ്യോഗസ്ഥരും താമസിയാതെ എത്തും.  പമ്പ, പെരിയാർ, ചാലക്കുടിയാർ എന്നിവയിലെ ഡാമുകളുടെ പ്രവർത്തനം   കൂടുതൽ കാര്യക്ഷമമാക്കുന്നതിന‌്   പദ്ധതി സർക്കാർ തയ്യാറാക്കി. കേന്ദ്രീകൃത കൺട്രോൾ റൂം, ജല ലഭ്യതയും ഒഴുക്കും അളക്കുന്നതിനുള്ള പുതിയ സോഫ‌്റ്റ‌് വെയർ തുടങ്ങിയ അതിനൂതന സംവിധാനം ഉൾപ്പെടുന്നവയാണ‌് സയോജിത പദ്ധതി.

കഴിഞ്ഞ പ്രളയത്തിന്റെ പശ‌്ചാതലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ‌് പദ്ധതി തയ്യാറാക്കിയത‌്. ജലവിഭവ വകുപ്പ‌്, കെഎസ‌്ഇബി, സിഡബ്ല്യൂആർഡിഎം എന്നിവ സംയുക്തമായി പ്രത്യേക സെൽ രൂപീകരിക്കും. ഈ സെല്ലിന‌് ആവശ്യമായ സാങ്കേതിക വൈദഗ‌്ധ്യവും പരിശീലനവും ലഭ്യമാക്കുകയാണ‌് ഓസ‌്ട്രേലിയൻ, ജപ്പാൻ വിദഗ‌്ധരുടെ ചുമതല.

ഡാം  മാനേജ‌്മെന്റിൽ ലോകത്തെ ഏറ്റവും മികച്ച വിഭാഗങ്ങളാണ‌് ഓസ‌്ട്രേലിയൻ വാട്ടർ പാർട‌്ണർഷിപ്പും   ജപ്പാനീസ‌് വാട്ടർ ഏജൻസിയും. കേന്ദ്ര സർക്കാരും ഈ കമ്പനികളുമായി നിലവിൽ ധാരണയുണ്ട‌്. അതിനാൽ കാലതാമസമില്ലാതെ സഹായം ലഭിക്കും.  നിലവിൽ സംസ്ഥാനത്ത‌് നടപ്പാക്കുന്ന  ലോകബാങ്ക‌് പദ്ധതിയായ ഡാം റിഹാബിലിറ്റേഷൻ ആൻഡ‌് ഇംപ്രൂവ‌്മെന്റ‌് പ്രോജക്ട‌ുമായി (ഡ്രിപ്പ‌്)പദ്ധതിയെ ബന്ധപ്പെടുത്തും. അതിനാൽ ഇതുസംബന്ധിച്ച പ്രവർത്തന ചെലവ‌് പൂർണമായും ലോകബാങ്കാകും വഹിക്കുക.  സംസ്ഥാന സർക്കാരിന‌് പ്രത്യേക സാമ്പത്തിക ബാധ്യതയുണ്ടാകില്ല. പരിശീലനത്തിനൊപ്പം മോഡൽ നിർമാണവും ഇവർ നിർവഹിക്കും. പമ്പ കേന്ദ്രീകരിച്ചുള്ള നൂതന  ഡാം  മാനേജ‌്മെന്റിനുള്ള സഹായമാകും ഓസ‌്ട്രേലിയൻ കമ്പനി നൽകുക. പെരിയാർ കേന്ദ്രീകരിച്ച‌ുള്ള പദ്ധതിക്ക‌് ജപ്പാൻ കമ്പനിയുടെ സഹായവും ലഭ്യമാക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2UqAJ2R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages