ഏറ്റുമുട്ടലിന്റെ 11 ദിവസം മുമ്പ‌ും മാവോയിസ‌്റ്റുകൾ ലക്കിടിയിലെത്തി, പൊലീസ‌് സാന്നിധ്യം തിരിച്ചറിഞ്ഞ‌് സ്ഥലം വിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ഏറ്റുമുട്ടലിന്റെ 11 ദിവസം മുമ്പ‌ും മാവോയിസ‌്റ്റുകൾ ലക്കിടിയിലെത്തി, പൊലീസ‌് സാന്നിധ്യം തിരിച്ചറിഞ്ഞ‌് സ്ഥലം വിട്ടു



പൊലീസുമായി ഏറ്റുമുട്ടുന്നതിന്റെ 11 ദിവസം മുമ്പ‌ും മാവോയിസ‌്റ്റ‌് ഒളിപ്പോരാളി ചന്ദ്രു ലക്കിടിയിലെത്തി. ഫെബ്രുവരി 23ന‌് രാത്രി ഏഴരയോടെ ലക്കിടിയിലെ പ്രിയദർശിനി കോളനിയിലാണ‌് ചന്ദ്രുവടക്കമുള്ള എട്ട‌ംഗ സംഘം എത്തിയത‌്. സിപിഐ മാവോയിസ‌്റ്റിന്റെ പശ‌്ചിമഘട്ട മേഖലാ കമ്മിറ്റിയുടെയും കബനി ഏരിയാ കമ്മിറ്റിയുടെയും ലഘുലേഖകൾ ആദിവാസികൾക്ക‌് നൽകിയാണ‌് ഇവർ മടങ്ങിയത‌്. പൊലീസുമായി ഏറ്റുമുട്ടലുണ്ടായ ഉപവൻ റിസോർട്ടിൽനിന്നും മുന്നൂറ‌് മീറ്റർ ദൂരമേ ഈ പ്രിയദർശിനി കോളനിയിലേക്കുള്ളൂ. റിസോർട്ടിൽ പണപ്പിരിവിന‌് പോകാനെത്തിയ ഇവർ പ്രദേശത്ത‌് പൊലീസ‌് സാന്നിധ്യം മനസ്സിലാക്കി പിൻവാങ്ങുകയായിരുന്നു. ആദിവാസികളോട‌് അരിയും പച്ചക്കറിയും ആവശ്യപ്പെട്ടു.  

12 കുടുംബങ്ങളാണ‌് ഇവിടെയുള്ളത‌്. അടുത്ത ദിവസംതന്നെ വീണ്ടും വരുമെന്ന‌് പറഞ്ഞാണ‌് ഇവർ പോയത‌്. പിന്നീടാണ‌് റിസോർട്ടിലെത്തി പൊലീസിന‌് നേരെ വെടിയുതിർത്തത‌്. കോളനിയിലെത്തിയ എട്ടംഗ സംഘത്തിൽ ജിഷ, ലത, ജയണ്ണ എന്നിവരും ഉണ്ടായിരുന്നു. മറ്റുള്ളവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ‌് കാണിച്ച ചിത്രങ്ങളിൽനിന്നാണ‌് നാലുപേരെ ആദിവാസികൾ തിരിച്ചറിഞ്ഞത‌്. യൂണിഫോം ധരിച്ച‌് തോക്കുമായാണ‌് അന്ന‌് സംഘം എത്തിയത‌്.

വെടിവെപ്പുണ്ടായ ദിവസം യൂണിഫോം ഒഴിവാക്കിയാണ‌് ജലീലും ചന്ദ്രുവും എത്തിയത‌്. റിസോർട്ടിലെ റിസപ‌്ഷനിൽ ഇവർ ജീവനക്കാരുമായി സംസാരിക്കുന്നതും പണം നൽകാമെന്ന ഉറപ്പ‌്  ജീവനക്കാരനിൽനിന്ന‌് എഴുതി വാങ്ങുന്നതും തോക്കുമായി പുറത്തേക്ക‌് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽനിന്നും ലഭിച്ചു. ജലീൽ നാടൻ തോക്ക‌് എടുക്കുന്നതും ചന്ദ്രു എകെ 47 തോക്ക‌് കൈയിൽ പിടിച്ച‌് പുറത്തേക്കിറങ്ങുന്നതും ദൃശ്യത്തിലുണ്ട‌്. ഒളിപ്പോരിൽ വിദഗ‌്ധനായ ചന്ദ്രു പൊലീസിന‌് നേരെ വെടിവച്ച‌് രക്ഷപ്പെടുകയും ചെയ‌്തു. ജിഷ, ലത, ജയണ്ണ എന്നിവരും വെടിവെപ്പുണ്ടാകുമ്പോൾ റിസോർട്ടിന‌് സമീപം വനത്തിലുണ്ടാകാമെന്ന നിഗമനമാണ‌് അന്വേഷണ സംഘത്തിനുള്ളത‌്.
പത്തംഗ സംഘമാണ‌് അന്ന‌് പ്രദേശത്ത‌് എത്തിയത‌്. വെടിവെപ്പിലെ ക്രൈംബ്രാഞ്ച‌് അന്വേഷണം രണ്ടാഴ്ച നീളും. ഞായറാഴ്ചയും അന്വേഷണ സംഘം ലക്കിടി കേന്ദ്രീകരിച്ച‌് തെളിവെടുപ്പും അന്വേഷണവും തുടർന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2CeUhjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages