ദേശാഭിമാനി എന്നും അധ്വാനിക്കുന്നവർക്കൊപ്പം: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ദേശാഭിമാനി എന്നും അധ്വാനിക്കുന്നവർക്കൊപ്പം: എം എ ബേബി


കൊല്ലം
അധ്വാനിക്കുന്നവർക്കു വേണ്ടിയുള്ള പത്രപ്രവർത്തനം ആരംഭിക്കുന്നത് പ്രഭാതവും പിന്നീട് ദേശാഭിമാനിയുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ദേശാഭിമാനി പത്താമത് എഡിഷന്റെ സ്വിച്ച് ഓൺ കൊല്ലം മയ്യനാട് ധവളക്കുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനിയുടെ വളർച്ചയ്ക്ക് ഇ എം എസ് നൽകിയ സംഭാവനയും അധ്വാനവും മഹത്തരമാണ്.  തന്റെ സ്വത്തുക്കൾ നൽകിയെന്നു മാത്രമല്ല, പത്രത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം തന്റെ കടമ നിർവഹിച്ചു. ലേഖനം എഴുതി നൽകുന്നതിനൊപ്പം അച്ചുനിരത്തുന്ന ജോലിയും അദ്ദേഹം നിർവഹിച്ചു. സ്വതന്ത്ര ഇന്ത്യയിൽ 1948 മുതൽ 51 വരെയും  അടിയന്തരാവസ്ഥയിലും  ദേശാഭിമാനി നിരോധിക്കപ്പെട്ടു. ഭരണാധികാരി വർഗത്തിന്റെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടിയതാണ് ദേശാഭിമാനി ചെയ്ത തെറ്റ്. എക്കാലത്തും ദേശാഭിമാനി ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ഇന്ന് സമ്പൂർണ പത്രമായി മാറിയത്. തൊഴിലാളികൾക്കൊപ്പം നിലകൊള്ളുകയും അനീതിക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത്  വളർച്ചയുടെ പടവുകൾ കയറാൻ  കെ മോഹനനെപ്പോലുള്ള മാധ്യമ പ്രവർത്തകരുടെ നിരന്തര ഇടപെടലും ദേശാഭിമാനിക്ക് സഹായമായി. പി ഗോവിന്ദപ്പിള്ളയും ദേശാഭിമാനിയുടെ വളർച്ചയിൽ ഇടപെട്ടു.

നവോത്ഥാന പാരമ്പര്യമുള്ള നാട്ടിലാണ് ദേശാഭിമാനിയുടെ പുതിയ എഡിഷൻ തുടങ്ങിയത്. അനാചാരങ്ങൾക്കെതിരെ മന്നത്ത് പത്മനാഭൻ നയിച്ച സവർണജാഥ എത്തിയതും സി വി കുഞ്ഞുരാമന്റെ നേതൃത്വത്തിൽ  മയ്യനാട്ട് സ്വീകരിച്ചതും ചരിത്രമാണ്. എന്നാൽ, മന്നത്ത് പത്മനാഭന്റെ നവോത്ഥാന ചരിത്രം ഇന്ന് ചിലർ മറക്കുകയും അത് ഓർക്കാതിരിക്കുകയും ചെയ്യുന്നു എന്ന സംശയവും ന്യായമായി ഉയരുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2UtZhZ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages