‘‘ ചെയർമാനായ എന്നെ ഇവർ സ്ഥാനാർഥിയെ നിശ‌്ചയിക്കാൻ ചുമതലപ്പെടുത്തി. എന്നാൽ ഒറ്റയ‌്ക്ക‌് അക്കാര്യം തീരുമാനിക്കാൻ താൽപര്യമില്ല. കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ‌് എമ്മിന്റെ എല്ലാ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുമായി ചർച്ച ചെയ‌്താകും തീരുമാനിക്കുക.’’
കേരള കോൺഗ്രസ‌് എമ്മിന്റെ ഞായറാഴ‌്ച ചേർന്ന രണ്ട‌് നേതൃയോഗങ്ങളിലും കാര്യങ്ങൾ നീങ്ങിയത‌് മാണി വിഭാഗത്തിന്റെ തീരുമാനനുസരിച്ച‌്. നിയമസഭാ കക്ഷി യോഗത്തിലും സ‌്റ്റിയറിങ് കമ്മിറ്റിയിലും രണ്ട‌്കാര്യങ്ങളിലായിരുന്നു ഈ വിഭാഗത്തിന്റെ കടുംപിടുത്തം. ഒന്ന‌്: മത്സരിക്കാൻ കിട്ടിയ ഒരു ലോക‌്സഭാ സീറ്റ‌് കോട്ടയം എന്ന‌് നിശ‌്ചയിക്കുക. രണ്ട‌്: സ്ഥാനാർഥിയാരെന്ന തീരുമാനം കെ എം മാണിയിൽ മാത്രം നിക്ഷിപ‌്തമാക്കുക. രണ്ടും നേടി. ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെ ചെയർമാൻ കെ എം മാണി തന്നെ തീരുമാനിക്കും.
പി ജെ ജോസഫും മോൻസ‌് ജോസഫും ലക്ഷ്യമിട്ടത‌് മറ്റു രണ്ട‌് കാര്യങ്ങളാണ‌്. ഒന്ന‌്: ഒരു സീറ്റ‌് ഇടുക്കിയെന്ന‌് നിശ‌്ചയിക്കുക. രണ്ട‌്: ആ സ്ഥാനാർഥി ജോസഫ‌് എന്ന തീരുമാനത്തിൽ ഞായറാഴ‌്ച തന്നെ എത്തുക. അതിനു കഴിഞ്ഞില്ലെങ്കിൽ മോൻസ‌് ജോസഫ‌് വ്യക്തമാക്കിയതുപോലെ മാണിയും ജോസഫും ചേർന്ന‌് സ്ഥാനാർഥിയെ തീരുമാനിക്കുക. ഇതിലൂടെ കോൺഗ്രസിന്റെ ആവശ്യവും ജോസഫിലൂടെ നടപ്പാക്കിയെടുക്കുകയും ലക്ഷ്യമായിരുന്നു. ഇവയൊന്നും നടന്നില്ല.
‘‘ ചെയർമാനായ എന്നെ ഇവർ സ്ഥാനാർഥിയെ നിശ‌്ചയിക്കാൻ ചുമതലപ്പെടുത്തി. എന്നാൽ ഒറ്റയ‌്ക്ക‌് അക്കാര്യം തീരുമാനിക്കാൻ താൽപര്യമില്ല. കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ‌് എമ്മിന്റെ എല്ലാ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുമായി ചർച്ച ചെയ‌്താകും തീരുമാനിക്കുക.’’
മാണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുകയും അക്കാര്യം യോഗത്തെ അറിയിക്കുകയും ചെയ‌്ത വർക്കിങ് ചെയർമാൻ പി ജെ ജോസഫിനെ അനുകൂലിക്കുന്നവർ നാമമാത്രമാണ‌്.
ജനാധിപത്യപരമായി തീരുമാനമെടുത്താൽ പി ജെ ജോസഫ‌് സ്ഥാനാർഥിയാകില്ലെന്ന‌് ഉറപ്പായി. മാണി വിഭാഗത്തിൽ ഒരു വനിതയടക്കം മൂന്ന‌് പേരാണ‌് പരിഗണനയിലുള്ളത‌്.
from Kerala || Deshabhimani Online News https://ift.tt/2CeUh3d
via IFTTT
No comments:
Post a Comment