തുഷാറില്ല; പിന്നാലെ നടന്ന‌് ബിജെപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

തുഷാറില്ല; പിന്നാലെ നടന്ന‌് ബിജെപി

ചേര്‍ത്തല> തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ബിജെപി സമ്മർദവും നേതാക്കളുടെ ആവശ്യവും ബിഡിജെഎസിൽ പ്രതിസന്ധി സ‌ൃഷ്ടിക്കുന്നു. തിങ്കളാഴ‌്ച ചേർന്ന ബിഡിജെഎസ‌് നേത‌ൃയോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. ബിജെപി കേന്ദ്രനേത‌ൃത്വം ഉൾപ്പെടെ തുഷാറിനെ മത്സരിപ്പിക്കാൻ  സമ്മർദം ചെലുത്തുന്നുണ്ട‌്. എന്നാൽ മത്സരിക്കാനില്ലെന്നാണ‌് വ്യക്തിപരമായ നിലപാടെന്ന‌് തുഷാർ യോഗത്തെ അറിയിച്ചു. എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ നിലപാടും ഇതുതന്നെയാണ‌്.

തുഷാറിനെ മത്സരിപ്പിച്ച‌് എസ‌്എൻഡിപി യോഗത്തെ പിന്നാലെ അണിനിരത്താമെന്ന‌ ചിന്തയാണ‌് ബിജെപിക്കുള്ളത‌്. എന്നാൽ എസ‌്എൻഡിപി യോഗനേതാക്കൾ മത്സരിക്കരുതെന്ന നിലപാട‌് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ‌് തന്റെയും നിലപാടെന്ന‌് യോഗം വൈസ‌്പ്രസിഡന്റ് കൂടിയായ തുഷാർപറഞ്ഞു. കൂടുതൽ ആലോചനയ‌്ക്ക‌ുശേഷം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
 
ആലത്തൂർ, എറണാകുളം, വയനാട‌്, ഇടുക്കി എന്നിവിടങ്ങളിൽ മത്സരിക്കാൻ ബിഡിജെഎസ‌് തീരുമാനിച്ചു. അഞ്ചാമത്തെ മണ്ഡലത്തിൽ തീരുമാനമായില്ലെന്ന‌് തുഷാർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HfyCeP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages