സുഡാനിയുടെ പുരസ്‌കാര തുക ഹരീഷിന്‌ നൽകും; സഹായവുമായി ഷൈജു ഖാലിദും ആഷിക്‌ അബുവും കെ ആർ സുനിലും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സുഡാനിയുടെ പുരസ്‌കാര തുക ഹരീഷിന്‌ നൽകും; സഹായവുമായി ഷൈജു ഖാലിദും ആഷിക്‌ അബുവും കെ ആർ സുനിലും

കൊച്ചി > വർഷങ്ങൾക്ക് മുൻപ് തൃശ്ശൂരിലുണ്ടായ വാഹനാപകടത്തിൽ ഇരുകാലുകളും നഷ്ടമായ തമിഴ്‌നാട്ടുകാരനായ കൗമാരക്കാരനെ തേടി ഒരു ഫോട്ടോഗ്രാഫർ നടത്തിയ യാത്രയ്ക്ക് കൊച്ചിയിൽ പുതിയ വഴിത്തിരിവാകുകയാണ്. തന്നെ തിരഞ്ഞു കണ്ടുപിടിച്ച ഫോട്ടോഗ്രാഫറെ തേടി ഹരീഷ് എന്ന തമിഴ്നാട് സ്വദേശി കിലോമീറ്ററുകള് താണ്ടി കൊച്ചിയിലെത്തി. പക്ഷെ ആ യാത്രക്ക് ഇപ്പോള് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. വീണ്ടും മൈതാനത്തിറങ്ങണം. ഫുട്‌ബോൾ കളിക്കണം.

ഹരീഷിന്റെ ലക്ഷ്യങ്ങൾക്ക്‌ തണലാവുകയാണ്‌ നിർണാതാവും ഛായാഗ്രഹകനുമായ ഷൈജു ഖാലിദും, സംവിധായകൻ ആഷിക്‌ അബുവും കലാകാരൻ കെ ആർ സുനിലും, ഫുട്‌ബോൾ താരം സി കെ വിനീതും അടക്കമുള്ളവർ. അഞ്ച്‌ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാവ്‌ ഷൈജു ഖാലിദ്‌ പുരസ്‌കാര തുക ഹരീഷിന്‌ കൃത്രിമ കാലുകൾ വയ്‌ക്കുന്നതിന്‌ നൽകുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ആഷിക്‌ അബുവും, ഉരു ആർട്‌ ഹാർബർ ക്യൂറേറ്റർ റിയാസ്‌ കോമുവും സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ഒമ്പത്‌ കൊല്ലം മുൻപൊരു ഫുട്ബോള്‍ കാലത്ത് ഡ്രൈവറായ അച്ഛന്റെ ചരക്ക് ലോറിയിലേറി കേരളത്തിലേക്ക് തിരിച്ച യാത്രയ്ക്ക് പാലക്കാട്‌ കുതിരാനിൽ വരെയേ സന്തോഷം കൂടെ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ഹരീഷിന് നഷ്മായത് രണ്ട്‌ കാലുകള്‍ മാത്രമായിരുന്നില്ല, കുറെ സ്വപ്നങ്ങൾ കൂടിയായിരുന്നു. അച്ഛനിന്റെ കൂടെ കേരളവും മലയാളിയുടെ കളിപ്രേമവും കാണാനായിരുന്നു വരവ്. ഒപ്പം നല്ല ജഴ്സിയും ബൂട്ടും വാങ്ങാനും.

മറ്റൊരു ലോകഫുട്ബോള് കാലത്ത് തന്നെ ആണ് ഹരീഷിനെ തേടി ഫോട്ടോഗ്രാഫറായ സുനിലിറങ്ങിയതും. ഒടുവിൽ മധുരയിൽ നിന്ന് ഹരീഷിനെ കണ്ടു കിട്ടി. ഫുട്ബോള്‍ സ്നേഹത്തിന്റെ പേരിൽ കേരളത്തെയും സുനിലിനെയും തേടി മധുരയിൽ നിന്ന് എത്തിയിരിക്കുകയാണ് ഹരീഷ്. വീണ്ടും കേരളത്തിലെത്തുമ്പോള്‍ പഴയ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. ലോകം കാണണം. മൈതാനത്തിറങ്ങി ഒരു വട്ടമെങ്കിലും പന്ത് തട്ടണം.

15 ലക്ഷം രൂപയുടെ കൃത്രിമകാലുണ്ടെങ്കിലെ ഹരീഷിനെ ഇനി മൈതാനത്തിറങ്ങാനാകൂ. മലയാളിയെയും കാൽപന്തിനെയും അത്രമേൽ ഇഷ്ടപ്പെട്ട കളിപ്രേമിയ്ക്കായി മലയാളികൾ തന്നെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ് സുനിൽ. മധുരയിൽ ബിരുദവിദ്യാർത്ഥിയായ ഹരീഷിന് സഹായവാഗ്ദാനവുമായി ഐ എം വിജയൻ അടക്കമുള്ളവർ നേരത്തെ എത്തിയിട്ടുണ്ട്. മലയാളിയുടെ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ഹരീഷ് .



from Kerala || Deshabhimani ​Online ​News https://ift.tt/2EkZCX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages