വിമാനത്താവളം സ്വകാര്യവത‌്കരണം: പിന്നിൽ അഴിമതി– എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വിമാനത്താവളം സ്വകാര്യവത‌്കരണം: പിന്നിൽ അഴിമതി– എ വിജയരാഘവൻ

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം വൻകിട കോർപറേറ്റിന‌് കൈമാറുന്നതിന‌് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. വിമാനത്താവളം സ്വകാര്യ വ്യക്തികൾക്ക‌് കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ എൽഡിഎഫ‌് സംഘടിപ്പിച്ച‌് വിമാനത്താവള സംരക്ഷണ മാർച്ച‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിമാനത്താവള നടത്തിപ്പിൽ യാതൊരു മുൻപരിചയവുമില്ലാത്ത അദാനിക്ക‌് വിമാനത്താവളം തീറെഴുതുന്നതിന‌് പിന്നിൽ വലിയ അഴിമതിയുണ്ട‌്. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പോകുമെന്ന‌് ഉറപ്പായ ബിജെപി നേതൃത്വം അദാനിക്ക‌് കൊടുക്കാനുള്ളത‌് നേരത്തെ കൊടുത്തിരിക്കുകയാണ‌്. പൊതുമുതൽ സ്വകാര്യ മുതലാളിക്ക‌് വിറ്റുതുലയ‌്ക്കാനുള്ള നീക്കത്തിൽ കോൺഗ്രസിനും ബിജെപിക്കുമൊന്നും ഒരു പ്രതിഷേധവുമില്ല. ശശി തരൂൾ ഉൾപ്പടെയുള്ളവർ ഇതിനെതിരായി സമസാരിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ‌്ക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ അഭിപ്രായക്കരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന വിമാനത്താവളമാണ‌് തിരുവനന്തപുരം. വിമാനത്താവളത്തിന്റെ വികസനത്തിന‌് ആവശ്യമായ സഹായങ്ങൾ  നൽകാമെന്നും വിമാനത്താവളം ഏറ്റെടുത്ത‌് നടത്താമെന്നും സർക്കാർ അറിയിച്ചിട്ടും അത‌് അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. സ്വകാര്യവൽക്കരണത്തിന് കീഴടങ്ങാത്ത പോരാളികളുടെ നാടാണ് കേരളം. തീവെട്ടി കൊള്ളക്കാർക്ക് വീതംവെച്ച് എടുക്കാനുള്ളതല്ല കേരളം. സംസ്ഥാനത്തിന്റെ സമ്പത്ത് മോഡിയുടെ ഇഷ്ടക്കാർക്ക് നൽകാൻ തീരുമാനിച്ചാൽ കേരളത്തിലെ പ്രബുദ്ധ ജനത അത‌്അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

  ശംഖുമുഖത്ത് നിന്നും ആരംഭിച്ച രക്ഷാമാർച്ച് ആഭ്യന്തര ടെർമിനലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ സമരപന്തലിൽ സമാപിച്ചു. ആയിരക്കണക്കിന് എൽഡിഎഫ‌് പ്രവർത്തകർ പങ്കെടുത്തു. വിമാനത്താവള ആക്ഷൻ കൗൺസിൽ എം വിജയകുമാർ അധ്യക്ഷനായി. സിപിഐ‌ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി ജയൻബാബു, പുത്തൻകട വിജയൻ, ആർ രാമു, ബി പി മുരളി, എ നീലലോഹിതദാസ‌്, വി സുരേന്ദ്രൻപിള്ള, പാളയം രാജൻ,  ഫിറോസ‌് ലാൽ, എം എം മാഹീൻ, ആർ സതീഷ‌് കുമാർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2UlbxuA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages