ജാഥയ‌്ക്കിടെ എൻജിഒ യൂണിയൻ നേതാവ‌ിന‌് മർദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ജാഥയ‌്ക്കിടെ എൻജിഒ യൂണിയൻ നേതാവ‌ിന‌് മർദനം

കൊച്ചി > കാൽനട പ്രചാരണ ജാഥയിൽ സംസാരിച്ചുകൊണ്ടിരിക്കെ എൻജിഒ യൂണിയൻ നേതാവിനെ മദ്യപൻ മർദിച്ചു. മുഖത്ത‌് സാരമായി പരിക്കേറ്റ എൻജിഒ യൂണിൻ സംസ്ഥാന സെക്രട്ടറി എൻ കൃഷ‌്ണപ്രസാദ‌് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

നാലുദിവസമായി കേന്ദ്ര–-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻകൗൺസിൽ സമരസമിതി  നടത്തുന്ന കാൽനട ജാഥയ‌്ക്ക‌്  വ്യാഴാഴ‌്ച കടവന്ത്ര ജങ‌്ഷനിൽ നൽകിയ സ്വീകരണയോഗത്തിനിടെയാണ‌് സംഭവം. തൃക്കാക്കര മേഖലാ ജാഥയുടെ ക്യാപ‌്റ്റനായ കൃഷ‌്ണപ്രസാദ‌് സ്വീകരണത്തിൽ സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ‌്  പ്രകോപനമൊന്നുമില്ലാതെ യുവാവ‌് ഓടിവന്ന‌് മുഖത്ത‌് അടിച്ചത‌്. കൃഷ‌്ണപ്രസാദിന്റെ മുഖത്ത‌് സാരമായ പരിക്കേറ്റു. ഇറങ്ങി ഓടിയ യുവാവിനെ പിന്തുടർന്ന‌് പിടിച്ച  പ്രവർത്തകർ പൊലീസിന‌് കൈമാറി. കാഴ‌്ചയിൽ 35 വയസ്സ‌് തോന്നിക്കുന്നയാൾ വേണുഗോപാൽ ഷേണായി എന്നാണ‌് പേര‌് പറഞ്ഞത‌്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന‌് ദൃക‌്സാക്ഷികൾ പറഞ്ഞു. സൗത്ത‌് പൊലീസ‌് കേസെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2U9Lg2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages