തിരുവനന്തപുരം > സ‌്കൂൾ വിദ്യാർഥികൾക്ക‌് സൗജന്യ കൈത്തറി യൂണിഫോം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി നെയ്ത്ത് മേഖലയിൽ പുത്തനുണർവ‌് നൽകിയെന്ന‌് ദേശീയ ഫാഷൻ ടെക‌്നോളജി ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ (നിഫ‌്റ്റ‌്) പഠനം. ഇതിലൂടെ നെയ‌്ത്ത‌് തൊഴിലാളികളുടെ പ്രശ‌്നങ്ങൾക്ക‌് ഒരുപരിധിയോളം പരിഹാരമായതായും പഠന റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികൾ, ഗുണഭോക്താക്കളായ വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർക്കിടയിലായിരുന്നു പഠനം. 95 തൊഴിലാളികളും തങ്ങളുടെ വാർഷിക തൊഴിൽദിനങ്ങളിലും വരുമാനത്തിലും വർധനയുണ്ടായതായി രേഖപ്പെടുത്തി പ്രതിസന്ധി മറികടന്ന‌് കൈത്തറി മേഖല കുതിച്ചുയർന്നതായും തൊഴിലാളികൾ സാക്ഷ്യപ്പെടുത്തി. കേരളത്തിലെ കൈത്തറി മേഖലയിൽ ഒരുപാടുവർഷത്തിനുശേഷം ഉണ്ടായ ഉണർവാണ‌് സൗജന്യ യൂണിഫോം വിതരണം.
അഭിമാനമെന്ന‌് വിദ്യാർഥികൾ
കേരളത്തിലെ നെയ‌്ത്തുകാർ ഉണ്ടാക്കിയ വസ‌്ത്രം ധരിക്കുന്നതിൽ അഭിമാനമുണ്ടെന്നാണ‌് വിദ്യാർഥികളുടെ അഭിപ്രായം. തങ്ങളുടെ മക്കൾ നിലവാരമുള്ള വസ‌്ത്രം ധരിക്കുന്നതിലുള്ള അഭിമാനമാണ‌് രക്ഷിതാക്കൾക്ക‌്. വസ‌്ത്ര അനുബന്ധ വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ രാജ്യത്തെ മികച്ച സ്ഥാപനമാണ‌് കേന്ദ്ര ടെക‌്സ‌്റ്റൈൽ മന്ത്രാലയത്തിന‌് കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ നിഫ‌്റ്റ‌്. സ്ഥാപനം നടത്തിയ പഠന റിപ്പോർട്ട‌് സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2BXsaFR
via IFTTT
No comments:
Post a Comment