1000 ദിവസംകൊണ്ട്‌ പിഎസ്‌സി വഴി ഒരുലക്ഷത്തിലധികം പേർക്ക്‌ ജോലി നൽകി കേരളം; സർവകാല റെക്കോർഡ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

1000 ദിവസംകൊണ്ട്‌ പിഎസ്‌സി വഴി ഒരുലക്ഷത്തിലധികം പേർക്ക്‌ ജോലി നൽകി കേരളം; സർവകാല റെക്കോർഡ്‌

തിരുവന്തപുരം >  കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിഎസ‌്സി വഴി നിയമന ശുപാർശ നൽകിയത്‌  94,516 പേർക്ക‌്.  പിഎസ്‌സി ചെയ‌ർമാൻ അഡ്വ. എം കെ സക്കീർ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. വ്യാഴാ‌ഴ‌്ച വരെയുള്ള കണക്കാണിത‌്. 6000 പേരുടെ നിയമന ശുപാർശ  ഉടൻ നൽകും. ഇതോടെ ഇക്കാലയളവിൽ നിയമനം ലഭിച്ചവരുടെ എണ്ണം 1,00,516 ആയി ഉയരും. 1000 ദിനങ്ങൾക്കിടെ ഇത്രയധികം നിയമനം നടക്കുന്നത‌് സർവകാല റെക്കോർഡാണ‌്. നിയമന നടപടികൾ  ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാരും പിഎസ‌്സിയും സ്വീകരിച്ച നടപടികളെ തുടർന്നാണിത‌്. ഒഴിവുകൾ കൃത്യമായി പിഎസ‌്സിക്ക‌് റിപ്പോർട്ട‌് ചെയ്യണമെന്ന‌് മുഖ്യമന്ത്രി വകുപ്പുകൾക്ക‌്  നിർദേശം നൽകിയിരുന്നു.കൂടാതെ ആയിരക്കണക്കിന‌് പുതിയ തസ‌്തികയും  സർക്കാർ സൃഷ്ടിച്ചു.

പരീക്ഷകൾ സമയബന്ധിതമായി നടത്തുകയും റാങ്ക‌് ലിസ‌്റ്റുകൾ കൃത്യമായി പ്രസിദ്ധീകരിച്ച‌് നിയമന ശുപാർശ  നൽകുന്നതിനും പിഎസ‌്സി പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട‌്. കഴിഞ്ഞവർഷം മാത്രം 254 പരീക്ഷ നടത്തി. ഒരു കോടിയിലധികം പേരാണ‌്  പരീക്ഷ എഴുതിയത‌്. ഈവർഷം ഇതുവരെ 160 പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെന്നും ചെയർമാൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2BXqtIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages