11 വർഷത്തിനുശേഷം സ‌്കൂൾ പാഠ്യപദ്ധതി പരി‌‌ഷ‌്കരിക്കുന്നു; ദുരന്തനിവാരണവും ഉള്ളടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

11 വർഷത്തിനുശേഷം സ‌്കൂൾ പാഠ്യപദ്ധതി പരി‌‌ഷ‌്കരിക്കുന്നു; ദുരന്തനിവാരണവും ഉള്ളടക്കം



സംസ്ഥാനത്ത‌് സ‌്കൂൾ പാഠ്യപദ്ധതി സമഗ്ര പരിഷ‌്കരണത്തിന‌് 11 വർഷത്തിനുശേഷം  തുടക്കമാകുന്നു. പ്രീ പ്രൈമറി മുതൽ  ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയാണ‌്   വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ‌്സിഇആർടി) കാലാനുസൃതമായി പരിഷ‌്ക്കരിക്കുന്നത‌്.  മാർച്ച‌് 13നും14നും15 നും എസ‌്സിഇആർടി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറോടുകൂടി പരിഷ‌്കരണ നടപടികൾ ആരംഭിക്കും. രാജ്യത്തെ വിദ്യാഭ്യാസ വിദഗ‌്ധർ  സെമിനാറിനെത്തും.

നവോത്ഥാന, ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ചുള്ള പരിഷ‌്കരണത്തിൽ ആധുനിക കാലഘട്ടത്തിലെ സാങ്കേതിക വിദ്യാ വികാസം കൂടി പ്രയോജനപ്പെടുത്തുമെന്ന‌് എസ‌്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ‌് പറഞ്ഞു. കഴിഞ്ഞ കരിക്കുലം കമ്മിറ്റിയിലാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ചുവടുപിടിച്ചുള്ള മാറ്റം പാഠ്യപദ്ധതിയിൽ അനിവാര്യമാണ‌്. സ‌്കൂൾ ഹൈടെക് ആയതിനനുസരിച്ചുള്ള ഉള്ളടക്കം നിലവിലെ പാഠപുസ്തകങ്ങളിൽ മിക്കതിലും ഇല്ല.  പാഠപുസ്തകങ്ങളിൽ ഏന്തെല്ലാം മാറ്റങ്ങളാണ് വേണ്ടതെന്നത‌്  മേഖലയിലെ താഴെത്തട്ടിൽവരെയുള്ള എല്ലാവരുമായി ചർച്ച നടത്തിയേ തീരുമാനിക്കൂ. ഐടി അധിഷ‌്ഠിത വിദ്യാഭ്യാസ മുന്നേറ്റങ്ങൾ കുട്ടികളുടെ കഴിവിൽ സാധ്യമാക്കിയെടുക്കുകയെന്നതും പരിഷ‌്കരണം ലക്ഷ്യമിടുന്നുണ്ട‌്.   

ദുരന്തനിവാരണവും ഉള്ളടക്കം
മഹാപ്രളയത്തിന്റെ പശ‌്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും അതിജീവന നേതൃശേഷി കുട്ടികൾക്ക‌് നേടിയെടുക്കുന്നതിനും ആവശ്യമായ പാഠഭാഗങ്ങൾകൂടി പരിഷ‌്കരിച്ച പാഠ്യപദ്ധതിയിൽ വരും.

2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ (എൻസിഎഫ്) പിന്തുടർന്ന് നിലവിൽ വന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂടിൻെറ (കെസിഎഫ്) വെളിച്ചത്തിൽ 2007 ലാണ‌് സംസ്ഥാനത്ത‌് സ‌്കൂൾ പാഠ്യപദ്ധതി അവസാനമായി സമഗ്ര പരിഷ‌്കരണത്തിന‌് വിധേയമാക്കിയത‌്. ഇതിന‌് ശേഷം പൊതുവിദ്യാഭ്യാസ മേഖല ഒരുപാട‌് മുന്നോട്ടുപോയി.



from Kerala || Deshabhimani ​Online ​News https://ift.tt/2T7vwAr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages