തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫ് ‐- യൂത്ത് ലീഗ് അക്രമം. സി-സോൺ കലോത്സവ വേദി ആക്രമിക്കാൻ ആയുധങ്ങളുമായി സംഘടിച്ചെത്തിയ ക്രിമിനലുകൾ ഉൾപ്പെട്ട സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഏഷ്യാ നെറ്റ് ക്യാമറാമാൻ വി ആർ രാകേഷിന് എം എസ് എഫ് കല്ലേറിൽ പരിക്കേറ്റു. ദേശാഭിമാനി റിപ്പോർട്ടർ സിറിലിനും പരിക്കേറ്റു. മലയാള മനോരമയുടെ കാർ തകർത്തു.

സർവകലാശാലാ കവാടത്തിലെ കൂറ്റൻ കമാനങ്ങളും എസ്എഫ്ഐ കൊടികളും സർവകലാശാലയിലെ ഇന്റർനെറ്റ് കേബിളുകളും ഇവർ തകർത്തു. മണിക്കൂറുകളോളം ദേശീയ പാതയും ഇവർ ഉപരോധിച്ചു. ലീഗുകാരായ ചില പൊലീസുകാർ അക്രമികൾക്കു വേണ്ട സഹായം ചെയ്‌തു കൊടുത്തതായി ആരോപണമുണ്ട്.

കലോത്സവം നടത്താൻ എംഎസ്‌എഫ് അനുവദിക്കില്ല എന്ന് ഇന്നലെമുതൽ സോഷ്യൽ മീഡിയവഴി ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ആഹ്വാനം നൽകിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2UcRPBh
via IFTTT
No comments:
Post a Comment