കോലഞ്ചേരി> തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഡോക്ടർ. തലച്ചോറിലെ രക്തയോട്ടം പൂർണ്ണമായി നിലച്ചുവെന്നും ക്ലിനിക്കലി മസ്തിഷ്ക മരണം സംഭവിച്ചുവെന്നും ഡോക്ടർ അറിയിച്ചു. വെൻറ്റിലേറ്ററിൽ നിന്ന് മാറ്റുന്നതിന് മുമ്പ് മെഡിക്കൽ ബോർഡിന്റെ ഉപദേശം തേടുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ അരുണുമായി യുവതി ബന്ധംസ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു. എന്നാല്‍, ഭയം മൂലം ഇവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2U3k0GV
via IFTTT
No comments:
Post a Comment