കൊച്ചി
നൂറ്റിയെട്ട‌് ദിവസത്തിനുള്ളിൽ 6.2 ലക്ഷം കലാപ്രേമികൾ സന്ദർശിച്ച കൊച്ചി മുസിരിസ‌് ബിനാലെയുടെ നാലാം പതിപ്പിന‌് കൊടിയിറങ്ങി. 2018 ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത ബിനാലെയിൽ ഫോർട്ട്കൊച്ചിയിലും എറണാകുളത്തുമായി സജ്ജീകരിച്ച 10 വേദികളിലായി 94 ആർട്ടിസ്റ്റിക് പ്രൊജക്ടുകളാണ് പ്രദർശിപ്പിച്ചത‌്. അനിത ദുബെയായിരുന്നു ക്യൂറേറ്റർ. പങ്കാളിത്ത ആർട്ടിസ്റ്റുകളിൽ പകുതിയിലധികവും സ്ത്രീകളായിരുന്നുവെന്ന പ്രത്യേകതകൂടി നാലാംപതിപ്പിനുണ്ട‌്.
പ്രളയംമൂലം നിശ‌്ചലമായ ടൂറിസം മേഖലയ‌്ക്കും ബിനാലെ ഉണർവേകി. ബിനാലെയുടെ അഞ്ചാംലക്കം 2020ലാണ‌് ആരംഭിക്കുന്നത‌്. ഇതിനായുള്ള ക്യൂറേറ്ററെ ഡിസംബർ 12ന‌് പ്രഖ്യാപിക്കും. അഞ്ചാംലക്കം മുതൽ ബിനാലെ 120 ദിവസമാക്കും.
from Kerala || Deshabhimani Online News https://ift.tt/2FLwzhs
via IFTTT
No comments:
Post a Comment