സംരംഭകരില്‍ താരമായി തീര്‍ഥ നിര്‍മല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

സംരംഭകരില്‍ താരമായി തീര്‍ഥ നിര്‍മല്‍


തിരുവനന്തപുരം> സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ  വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംരംഭക മീറ്റിൽ താരമായി തീർഥ നിർമൽ. ജൻമനാ കേൾവി പരിമിതയായ  തീർഥ തന്റെ പരിമിതികൾ അവഗണിച്ചാണ‌് മികച്ച സംരംഭകയായി മാറിയത‌്. തീർഥയുടെ നേട്ടത്തെ ചടങ്ങ് ഉദ‌്ഘാടനം ചെയ്യാനെത്തിയ ഗവർണർ പി സദാശിവവും മന്ത്രി കെ കെ ശൈലജയും  ഉൾപ്പെടെ അഭിനന്ദിച്ചപ്പോൾ ഹർഷാരവം മുഴക്കി.

വനിതകളുടെ ഉന്നമനത്തിലും ക്ഷേമത്തിലും  പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള സംരംഭകർക്ക് അവസരം ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും വേണ്ടിയാണ‌്  സംസ്ഥാന വനിതാ വികസന കോർപറേഷൻ സംരംഭക മീറ്റ് സംഘടിപ്പിച്ചത്. ജൻമനാ കേൾവി പരിമിതയായ  തീർഥ താൻ  അനുഭവിച്ച കഷ്ടപ്പാടുകൾ തന്റെ സഹജീവികൾക്കും ഉണ്ടാകാതിരിക്കാൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഒരു സ‌്ററാർട്ടപ‌് സംരംഭകയായിരിക്കുകയാണ‌്. ടെക‌്നോപാർക്ക‌് കേന്ദ്രീകരിച്ചാണ‌് സംസ്ഥാന സ‌ർക്കാരിന്റെ സ‌്റ്റാർട്ടപ‌് മിഷന്റെ സഹായത്തോടെ സംരംഭം തുടങ്ങിയത‌്. കിങ‌്സിലി ഡേവിഡ‌്, പ്രവീജ‌് കുമാർ എന്നിവരും തീർഥക്കൊപ്പം  സ‌്റ്റാർട്ടപിലുണ്ട‌്.

കേൾവി പരിമിതയുളളവർക്ക‌് തങ്ങളുടെ കഴിവുകൾ വിനിയോഗിക്കുന്നതിന‌്  സ്വന്തമായി സൈൻ നെസ്റ്റ് എന്ന പേരിൽ ഒരു വെബ് സൈറ്റ് തുറന്നിട്ടുണ്ട‌്. ബധിരരുടെ കാര്യങ്ങൾ വീഡിയോ ഫോർമാറ്റിലൂടെ അപ്പ്‌ഡേറ്റ് ചെയ്ത് ഇവരെ ശാക്തീകരിക്കുകയാണ‌് തീർഥയുടെ ലക്ഷ്യം. നിത്യജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ , പഠന രീതികൾ, ആരോഗ്യ വിഷയങ്ങൾ തുടങ്ങിയവയിൽ എല്ലാം ഇവർ കൈകാര്യം ചെയ്യുന്നുണ്ട‌്. 

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് തീർഥയുടേത്. രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് തീർഥ ലക്ഷ്യമിടുന്നത്. കോഴിക്കോട‌് പേരാമ്പ്ര സ്വദേശിയാണ‌് തീർഥ നിർമൽ.  കമ്പ്യൂട്ടർ സയൻസ‌് ബിരുദധാരിയും.  തീർഥയ‌്ക്ക‌്സാമൂഹ്യ ക്ഷേമ വകുപ്പിന്റെ എല്ലാ പിന്തുണയും മ ന്ത്രി കെ കെ ശൈലജ ഉറപ്പു നൽകി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2XyXkN0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages