കാടും കഥയും പകരുന്നത‌് എഴുത്തിന്റെ നവദർശനങ്ങൾ: എം മുകുന്ദൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

കാടും കഥയും പകരുന്നത‌് എഴുത്തിന്റെ നവദർശനങ്ങൾ: എം മുകുന്ദൻ


കുമളി
കാടും കഥയും  പകരുന്നത് എഴുത്തിന്റെ നവദർശനങ്ങളാണെന്ന് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു.  നഗരകേന്ദ്രീകൃതമായ നമ്മുടെ ജീവിതം വിഷമകരമാണ്. കാട് സർഗശേഷിയെ ഉദ്ദീപിപ്പിക്കുന്ന അനുഭൂതിയുടെ കുളിർമയാണ്. പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടക്കുന്ന ‘കാടും കഥയും’ കഥകളുടെ കാട്ടുവഴികളിലൂടെ എന്ന പേരിലുള്ള എഴുത്തുകാരുടെ കൂട്ടായ്മ തേക്കടി ബാംമ്പുഗ്രോവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.  എഴുത്തുകാർ മറ്റുള്ളവർ പോകാത്ത വഴികളിലൂടെ സഞ്ചരിച്ച് മാതൃകയാകണം. ചടങ്ങിൽ കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അധ്യക്ഷനായി.

 കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പശ്ചിമഘട്ടം എന്ന ആവാസ വ്യവസ്ഥ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഇ കുഞ്ഞികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. തുടർന്ന പ്രകൃതിയും മനുഷ്യപ്രകൃതിയും‐കഥനങ്ങളുടെ രാഷ്ട്രീയ മാനങ്ങൾ, പശ്ചിമ ഘട്ടത്തിലെ സാംസ്കാരിക ചരിത്രത്തിലെ ചില അറിയപ്പെടാത്ത ഏടുകൾ, പ്രകൃതി സംരക്ഷണം മാറുന്ന മുൻഗണനകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.

ശനിയാഴ്ച രാവിലെ എട്ടിന് തേക്കടി ഉൾവനപ്രദേശമായ മുല്ലക്കുടിയിലേക്കുള്ള ബോട്ട്സവാരി. തുടർന്ന് ഞാൻ കാണുന്ന കാട് എന്ന വിഷയത്തിൽ ചർച്ച നടക്കും. തുടർന്ന് കഥകളുടെ കാട്ടുവഴികളിലൂടെ, വനത്തിലേക്കൊരു ചെറു നടത്തം, സായാഹ്ന ഒത്തു ചേരൽ എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 7.15ന് മുല്ലക്കുടിയിൽനിന്നും തിരികെ തേക്കടിയിലേക്ക് പോകും. തുടർന്ന് പകൽ 10.30 മുതൽ ഒന്ന് വരെ ജനങ്ങളുമായി സംവാദം നടക്കും. ഉദ്ഘാടന യോഗത്തിൽ പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ജോർജി പി മാത്തച്ചൻ, ഡോ. ഖദീജ മുംതാസ് എന്നിവർ സംസാരിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ സ്വാഗതവും അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2SBNuWT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages