ആവിഷ‌്കാരസ്വാതന്ത്ര്യം പ്രധാനം: ഹരിനാരായണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ആവിഷ‌്കാരസ്വാതന്ത്ര്യം പ്രധാനം: ഹരിനാരായണൻ


തൃശൂർ
ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ആവിഷ‌്കാരസ്വാതന്ത്ര്യം പ്രധാനമാണെന്ന‌്   മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ‌് നേടിയ ബി കെ ഹരിനാരായണൻ പറഞ്ഞു.ആവിഷ‌്കാരസ്വാതന്ത്ര്യത്തിനും കലാകാരന്മാർക്കുംനേരെ നടക്കുന്ന കടന്നാക്രമണങ്ങൾ തൊട്ടപ്പുറത്തുള്ള സംസ്ഥാനങ്ങളിൽനിന്ന‌് നമ്മളിലേക്കും കടന്നുവരുന്നത‌്‌ ഭീതിദമാണെന്നും അദ്ദേഹം പറഞ്ഞു.  തൃശൂർ പ്രസ‌്ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമാ പാട്ടുകൾ സംഘകലയാണ‌്. കഥാസന്ദർഭവും ഈണവുമെല്ലാം ചേരുമ്പോഴാണ‌് പാട്ടുകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത‌്. ഈണമില്ലാതെ എഴുതുന്നതാണ‌് പാട്ടുകാരന്റെ സ്വാതന്ത്ര്യം. എന്നാൽ, സംഗീത സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഈണത്തിനാ‌ണ‌് പ്രധാനം.   മികച്ച പാട്ടുകൾ കേൾപ്പിക്കലാണ‌് പ്രധാനം. ഇതിൽ വിപണിയും ഭാഗമാണ‌്.
ഗാനരചയിതാവെന്ന നിലയിൽ താനെഴുതുന്ന ഓരോ പാട്ടും പുതിയ പാട്ടാക്കാനാണ‌് ശ്രമിക്കുന്നത‌്. സ്വയം പുതുക്കലാണ‌് നടക്കുന്നത‌്.  ഇതിനകം മുന്നൂറോളം പാട്ടുകൾ  എഴുതി.  നിരവധി സംഗീത സംവിധായകരുമൊത്ത‌് പ്രവർത്തിച്ചു. പാട്ടിൽ ബഹുസ്വരതയാണ‌്  പ്രതിഫലിക്കുന്നത‌്. പുതിയ എഴുത്തുകാർ അവരവരുടെ വഴികൾ തേടണം. ഓലഞ്ഞാലി രചിച്ചശേഷം പലരും അവാർഡിനെക്കുറിച്ച‌് പരാമർശിക്കാറുണ്ട‌്. എന്നാൽ, ഇക്കുറി പ്രതീക്ഷിച്ചില്ല‐ അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2XxckuE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages