ദുബായ‌് പൊലീസിനെ സല്യൂട്ടടിച്ച്‌ കെ പി റോബോട്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ദുബായ‌് പൊലീസിനെ സല്യൂട്ടടിച്ച്‌ കെ പി റോബോട്ട്‌

തിരുവനന്തപുരം
ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന‌് കെപി –-ബോട്ട‌ിന്റെ വക സല്യൂട്ട‌് . ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പുഞ്ചിരിയോടെ തിരികെയും സല്യൂട്ട‌് ചെയ‌്തു. കേരള‌ പൊലീസ് ആസ്ഥാനം സന്ദർശിക്കാനെത്തിയതായിരുന്നു ദുബായ‌് പൊലീസ‌് ഉദ്യോഗസ്ഥർ. ഈ അടുത്ത‌് പൊലീസ‌് ആസ്ഥാനത്ത‌് സന്ദർശകരെ സ്വീകരിക്കാൻ സ്ഥാപിച്ച റോബോട്ടാണ‌് കെപി–-ബോട്ട‌്. വനിതാ എസ‌്ഐയുടെ വേഷത്തിലുള്ള റോബോട്ട‌് എല്ലാവരെയും സ്വീകരിച്ചു. 

  ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പൊലീസ് ഓഫീസർമാർ അടങ്ങുന്ന സംഘം സന്ദർശനത്തിന് എത്തിയത്. കേരളാ പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ, എഡിജിപി എസ‌് ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം അവർക്ക് വിശദീകരിച്ചു നൽകി. കേരളാ പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ, ട്രാഫിക് മാനേജ്മെന്റ‌് സംവിധാനം, സ്റ്റുഡന്റ‌് പൊലീസ് കേഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. കേരളാ പൊലീസിന്റെ സൈബർഡോമും സന്ദർശിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2SAdvFV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages