ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് പറയുന്ന കോൺഗ്രസ‌് മറുഭാഗത്ത് കൊലക്കത്തിയുമായി കേരളത്തിൽ ചോരപ്പുഴയൊഴുക്കാൻ ശ്രമിക്കുകയാണ്: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് പറയുന്ന കോൺഗ്രസ‌് മറുഭാഗത്ത് കൊലക്കത്തിയുമായി കേരളത്തിൽ ചോരപ്പുഴയൊഴുക്കാൻ ശ്രമിക്കുകയാണ്: കോടിയേരി

കൊച്ചി> കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘർഷം ഉണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ‌് കൊല്ലം ജില്ലയിൽ സിപിഐ എം പ്രവർത്തകനായ ഒരു വയോധികനെ കോൺഗ്രസ് കൊലപ്പെടുത്തിയതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചിതറ പഞ്ചായത്തിലെ വളവുപച്ചയിൽ സിപിഐ എമ്മിന്റെ മുതിർന്ന പ്രവർത്തകനായ എ എം ബഷീറിനെയാണ് നിഷ്ഠൂരമായി കോൺഗ്രസ് ക്രിമിനൽ കുത്തിക്കൊന്നത്‌.

കാസർകോട‌് സംഭവത്തിൽ തിരിച്ചടിക്കുമെന്ന് കോൺഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒരു ഭാഗത്ത് ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കോൺഗ്രസ്, മറുഭാഗത്ത് കൊലക്കത്തി മിനുക്കി കേരളത്തിൽ ചോരപ്പുഴയൊഴുക്കാൻ ശ്രമിക്കയാണ്.

സഖാവ് ബഷീറിന്റെ കൊലപാതകത്തിന് പിറകിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും ഈ നാട്ടിൽ കൊലപാതകം ഉണ്ടാകരുതെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസ് പാർട്ടി നടത്തിയ ഈ നരഹത്യയെ ചൊല്ലി ഒരു പാർട്ടി പ്രവർത്തകൻ പോലും പ്രകോപിതനാവരുത്.
കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘർഷം ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടാവാൻ സാധ്യതയുണ്ട്. പാർടി പ്രവർത്തകർ അതിൽ വീണുപോവരുതെന്ന‌ും കോടിയേരി സൂചിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2C2LDET
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages