സംസ്ഥാനത്ത്‌ ക്ഷീരോത്പാദനം 6.08 കോടി ലിറ്റർ ആയി വർദ്ധിച്ചു; ക്ഷീരമേഖലയെ തിരികെയെത്തിച്ച്‌ സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

സംസ്ഥാനത്ത്‌ ക്ഷീരോത്പാദനം 6.08 കോടി ലിറ്റർ ആയി വർദ്ധിച്ചു; ക്ഷീരമേഖലയെ തിരികെയെത്തിച്ച്‌ സർക്കാർ

തിരുവനന്തപുരം >  സംസ്ഥാനത്ത്‌ പ്രളയത്തിന്‌ മുമ്പ്‌ 5.69 കോടിയായിരുന്ന ക്ഷീരോത്‌പ്പാദനം 6.08 കോടിയായി ഉയർന്നു. പ്രളയം കേരളത്തെ ബാധിക്കുന്നതിനു മുൻപ്, ജൂലൈ മാസത്തില്‍ 5.69 കോടി ലിറ്റർ ആയിരുന്നു പാലുത്പാദനം. അതിജീവന പദ്ധതികള്‍ നടപ്പാക്കിയ ശേഷം ജനുവരി മാസത്തില്‍ 6.08 കോടി ലിറ്റർ ആയി ക്ഷീരോത്പാദനം വർദ്ധിച്ചു. പ്രളയത്തെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍ ക്ഷീര വികസന-മൃഗസംരക്ഷണവകുപ്പുകള്‍ നടപ്പാക്കിയ വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ ക്ഷീര മേഖലയെ തിരികെ എത്തിച്ചു എന്നാണ് മനസ്സിലാവുന്നത്.

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 400 പശുക്കളെ ക്ഷീര വികസന വകുപ്പ് വിതരണം ചെയ്തു. 665 ലക്ഷം രൂപയുടെ സഹായം ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് നല്‍കി. ഒരു പശുവിന് 15,000 രൂപ വച്ച് 9.9 ലക്ഷം രൂപയും, തൊഴുത്ത് ഒന്നിന് 5000 രൂപ വച്ച് 15 ലക്ഷം രൂപയും തീറ്റവിതരണത്തിന് 180.6 ലക്ഷം രൂപയും വൈക്കോല്‍ വിതരണത്തിന് 460 ലക്ഷം രൂപയും വിതരണം ചെയ്തു. ഇതിനെ പുറമെ 22കോടി രൂപയുടെ പ്രത്യേക പുനരധിവാസ പദ്ധതിയും നടപ്പാക്കുന്നു. ഈ പദ്ധതി പ്രകാരം നൂറ് കറവപശുക്കളെ വിതരണം ചെയ്തു. ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം 134 കറവപശുക്കളേയും 108 മറ്റു പശുക്കളേയും വിതരണം ചെയ്തു.

മൃഗസംരക്ഷണവകുപ്പ് 27,363 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 21.7 കോടി രൂപ വിതരണം ചെയ്തു. 2.68 കോടി രൂപ തീറ്റവിതരണത്തിനും ചെലവഴിച്ചു. ആടുകളെ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സമാനമായ നഷ്ടപരിഹാരം നല്‍കി. സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പലര്‍ക്കും ജീവനോപാധി തിരിച്ചു നല്‍കാനായി. ഒപ്പം സംസ്ഥാനത്തിന്റെ പാല്‍ ഉത്പാദനം പ്രളയത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാനും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2UhZuyp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages