വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക്‌ മറുപടി അർഹിയ്ക്കുന്ന അവജ്ഞയോടെ അവഗണിയ്ക്കുന്നു; ബൽറാം അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണങ്ങളേക്കാൾ വലുത് നേരിട്ടിട്ടുണ്ട്‌: മുല്ലപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക്‌ മറുപടി അർഹിയ്ക്കുന്ന അവജ്ഞയോടെ അവഗണിയ്ക്കുന്നു; ബൽറാം അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണങ്ങളേക്കാൾ വലുത് നേരിട്ടിട്ടുണ്ട്‌: മുല്ലപ്പള്ളി

കൊച്ചി > വി ടി ബൽറാമിന്റെ മറുപടി അർഹിയ്ക്കുന്ന അവജ്ഞയോടെ അവഗണിയ്ക്കുന്നുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇപ്പോൾ കോൺഗ്രസുകാർ നടത്തുന്ന സൈബർ ആക്രമണങ്ങളേക്കാൾ വലുത് നേരിട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി  പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. അച്ചടക്കലംഘനം കോൺഗ്രസിൽ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിടി ബൽറാമിനെ ഓര്‍മ്മിപ്പിക്കുന്നു. സ്വയം നിയന്ത്രണം ആണ് പ്രവർത്തകർക്ക് വേണ്ടത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഇതിന്‌ മറുപടിയായി 'എ്നിക്ക്‌ ഇഷ്‌ടമുള്ള സമയത്ത്‌ ഫേസ്‌ബുക്കിൽ പോസ്‌റ്റും കമന്റും ഇടും' എന്നായിരുന്നു ബൽറാം പോസ്‌റ്റ്‌ ചെയ്‌തത്‌.

സാംസ്‌കാരിക നായകരെയും എഴുത്തുകാരിയെ വ്യക്തിപരമായും അധിക്ഷേപിക്കും വിധം വി ടി ബൽറാമിൻറെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുമ്പോൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം സംബന്ധിച്ച് കെപിസിസി സര്‍ക്കുലറും ഇറക്കി. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.



from Kerala || Deshabhimani ​Online ​News https://ift.tt/2TdaGzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages