രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന്‌ താൻ പറഞ്ഞിട്ടേയില്ലെന്ന്‌ ഉമ്മൻചാണ്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന്‌ താൻ പറഞ്ഞിട്ടേയില്ലെന്ന്‌ ഉമ്മൻചാണ്ടി

കോഴിക്കോട്‌> രാഹുൽ ഗാന്ധി വയനാട്ടിൽ സ്‌ഥാനാർത്ഥിയായി വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടെ മലക്കം മറിഞ്ഞ്‌ ഉമ്മൻചാണ്ടി. രാഹുലിനോട്‌ വയനാട്ടിൽ മത്സരിക്കണമെന്ന്‌ താൻ അങ്ങോട്ട്‌ ആവശ്യപ്പെട്ടതേ ഉള്ളൂവെന്നും എന്നാൽ മൽസരിക്കുമെന്ന്‌ പറഞ്ഞിട്ടില്ലെന്നുമാണ്‌ ഉമ്മൻചാണ്ടി പറഞ്ഞത്‌.

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽനിന്നും മത്സരിക്കണമെന്ന ആശയം  വന്നപ്പോൾ എങ്കിൽ വയനാട്ടിൽ നിന്നാകാമെന്ന്‌ അങ്ങോട്ട്‌പറയുകയായിരുന്നു. എന്നാൽ അതിൽ രാഹുലാണ്‌  തീരുമാനം എടുക്കേണ്ടത്‌. അല്ലാതെ രാഹുൽ ഇവിടെ മത്സരിക്കുമെന്ന സൂചനപോലും താൻ നൽകിയിട്ടില്ലെന്നാണ്‌ ഉമ്മൻചാണ്ടി ഇപ്പോൾ പറയുന്നത്‌.

വയനാട്ടിൽ ടി സിദ്ദിന്റെ സ്‌ഥാനാർത്ഥിത്വം ഉറപ്പിച്ചപ്പോഴാണ്‌ രാഹുൽ ഗാന്ധി വരുമെന്ന സൂചന ഉമ്മൻചാണ്ടി പറഞ്ഞത്‌. തുടർന്ന്‌ ടി സിദ്ദിഖ്‌ വാർത്താസമ്മേളനം നടത്തി രാഹുലിനായി പിൻമാറുകയാണെന്നും പറഞ്ഞിരുന്നു. തുടർന്ന്‌ ഓരോ ദിവസവും സ്‌ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന്‌  പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.രമേശ്‌ ചെന്നിത്തലും രാഹുൽ ഗാന്ധി വരുമെന്ന്‌ സൂചന നൽകിയിരുന്നു.

വടകരയിൽ യുഡിഎഫിനായി  കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും ഔദ്യോഗികമായി സ്‌ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല.
 



from Kerala || Deshabhimani ​Online ​News https://ift.tt/2UeLrN7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages