എരുമേലി> മണങ്ങല്ലൂർ പറപ്പള്ളി വളവിൽ പുലർച്ചെ ബസ് മറിഞ്ഞ് അപകടം. അഞ്ച് പേർക്ക് പരുക്കേറ്റു. പുലർച്ചെ അഞ്ചരയോടെ എരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിലായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്ന് റാന്നിയിലേയ്ക്ക് പോയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.
കൊടും വളവിൽ വേഗത മൂലം വളവ് തിരിയാനാകാതെ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. റാന്നി മണ്ണടിശാല സ്വദേശികളായ വിജയ ഭവനിൽ ആതിര(18), മാതാവ് ബിന്ദു (43), അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർമാരും തമിഴ്നാട് സ്വദേശികളുമായ വിജേഷ് തേനി (46), ചന്ദ്രകാന്ത് മോസുക്കാരി എന്നിവർക്കാണ് പരിക്കേറ്റത്.
കാഞ്ഞിരപ്പളളി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ഇരുപത്തിയാറാം മൈൽ മേരീ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2Yu3UES
via IFTTT
No comments:
Post a Comment