തിരുവനന്തപുരം> ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ‌്ച തുടങ്ങും. ഏപ്രിൽ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളിൽ പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ‌്.
റിട്ടേണിങ് ഓഫിസറുടെ അഭാവത്തിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകൾ സബ് കലക്ടർ കെ ഇമ്പശേഖറിനും ആറ്റിങ്ങൽ മണ്ഡലത്തിലേത് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ മോൻസി പി അലക്‌സാണ്ടറിനും സമർപ്പിക്കാം.
ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥിക്ക് ഒരു നാമനിർദേശകൻ മതിയാകും. എന്നാൽ അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥിക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും പത്തു നാമനിർദേശകർ വേണം.
സ്ഥാനാർഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. സ്ഥാനാർഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമേ റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിപ്പിക്കൂ.
ഒരു സ്ഥാനാർഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികയ്‌ക്കൊപ്പം ഫോം 26ൽ സത്യവാങ്മൂലവും നൽകണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം. പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്ഐആർ അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം. 25000 രൂപയാണ് സ്ഥാനാർഥികൾ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.
from Kerala || Deshabhimani Online News https://ift.tt/2TH80WJ
via IFTTT
No comments:
Post a Comment