തിരുവനന്തപുരം> തിരുവനന്തപുരം അന്തരാഷ‌്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. മൂന്ന‌് യത്രക്കാരിൽ നിന്നുമായി 35 ലക്ഷം രൂപയുടെ സ്വർണം എയർ ഇന്റലിജൻസ‌് യൂണിറ്റ‌് പിടിച്ചു. ബുധനാഴ‌്ച രാവിലെ ഷാർജയിൽ നിന്നുള്ള എയർഅറേബ്യ വിമാനത്തിൽ എത്തിയ രണ്ട‌് യാത്രക്കാരിൽ നിന്ന‌് 900 ഗ്രാം വരുന്ന സ്വർണ ചെയിനുകളാണ‌് പിടികൂടിയത‌്.
ടാബുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ‌് ചെയിനുകൾ കണ്ടെത്തിയത‌്. ഷാർജയിൽ നിന്ന‌് എയർഇന്ത്യവിനമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന‌് 150 ഗ്രാം സ്വർണമാണ‌് പിടിച്ചത‌്. ഐസ‌്ക്രീമിനുള്ളിലാണ‌് സ്വർണം സൂക്ഷിച്ചിരുന്നത‌്.
എയർ ഇന്റലിജൻ‌്സ‌് യൂണിറ്റ‌് ഡപ്യൂട്ടി കമീഷണർ കൃഷ‌്ണേന്തു രാജ മിന്റോ, സൂപ്രണ്ടുമാരായ ശ്രീകുമാർ,ബൈജു, ആൻസി, ഇൻസ‌്പക്ടർമാരായ ആൻസി, ഷിബു, ഇൻസ‌്പക്ടർമരായ പ്രമോദ‌് എന്നിവരുടെ നേതൃത്വത്ലായരുന്നു അന്വേഷണം.
from Kerala || Deshabhimani Online News https://ift.tt/2YqcDId
via IFTTT
No comments:
Post a Comment