കൊച്ചി
തീരദേശമണ്ണായ വൈപ്പിനിൽ ആവേശത്തിര തീർത്ത് എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പൊതുപര്യടനം. തുറന്ന ജീപ്പിലുള്ള സ്ഥാനാർഥി പര്യടനം രാവിലെ എട്ടിന് ചെറായി ബീച്ചിന് സമീപം എസ് ശർമ എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറത്തെ ആദ്യ സ്വീകരണശേഷം വാദ്യമേളത്തിന്റെ അകമ്പടിയോടെ പടുകൂറ്റൻ ബൈക്ക് റാലിയുമായാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലേക്കും ആനയിച്ചത്.
പുലർച്ചെ നാലിന‌് ആരംഭിക്കുന്ന ഹാർബറിലെ ജോലി കഴിഞ്ഞ് വിശ്രമം വേണ്ടെന്നുവച്ച് മത്സ്യത്തൊഴിലാളികൾ തൊഴിൽവേഷത്തിൽ തന്നെ കൊടികളുമേന്തി റാലിയുടെ ഭാഗമായതോടെ സ്ഥാനാർഥി പര്യടനം വർണാഭമായി. തീരദേശമേഖല വികസന കാര്യങ്ങൾ കൂടുതൽ പരിഗണന അർഹിക്കുന്നുണ്ടെന്നും എൽഡിഎഫ‌് സർക്കാർ പ്രത്യേക പ്രാധാന്യം തീരമേഖലയുടെ വികസന കാര്യങ്ങളിൽ നൽകുന്നുണ്ടെന്നും ജയിച്ച് പാർലമെന്റിലെത്തിയാൽ സംസ്ഥാന സർക്കാരിനോട് ചേർന്നുനിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും രാജീവ് പറഞ്ഞു.

പൊരിവെയിലിലും പര്യടനം കടന്നുപോകുന്ന വഴിയോരങ്ങളിൽ തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ കാത്ത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങിയ സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു. ആവേശത്തോടെ അവർ സ്ഥാനാർഥിയെ സ്വീകരിച്ചു.പര്യടനത്തിനിടയിൽ പള്ളിപ്പുറം ലോക്കൽ കമ്മിറ്റിയിലെ ഒന്ന്, രണ്ട് ബൂത്ത് കമ്മിറ്റി ഓഫീസുകൾ പി രാജീവ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം കയർ വ്യവസായ സഹകരണ സംഘത്തിന് സമീപം കയർ തൊഴിലാളികൾ രാജീവിന്റെ ചിത്രം പതിച്ച മൊമെന്റോ നൽകി സ്വീകരിച്ചു. പള്ളിപ്പുറത്ത് കാത്തുനിന്നവരിൽ രാജീവ് പഠിച്ച കളമശേരി പോളിടെക്‌നിക്കിലെ അധ്യാപകൻ ജോജിയുമുണ്ടായിന്നു. ജോഷി എന്ന കലാകാരൻ വരച്ച രാജീവിന്റെ ചിത്രം ജോഷിയുടെ അമ്മ ചിന്നമ്മ രാജീവിന് സമ്മാനിച്ചു. രക്തസാക്ഷി ചന്ദ്രബാബുവിന്റെ അമ്മ തങ്കമ്മയും രാജീവിനെ സ്വീകരിക്കാൻ എത്തി.
കുഴുപ്പിള്ളി, എടവനക്കാട‌് പഞ്ചായത്തുകളിലും ആവേശകരമായ സ്വീകരണമാണ‌് ലഭിച്ചത‌്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുട്ടികളും സ‌്ത്രീകളും അടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. വാഹനം പോകുന്ന വഴിയിൽ കാത്തുനിന്ന ജനങ്ങൾ കൊന്നപ്പൂക്കൾ നൽകിയും മാലയിട്ടും പ്രിയസ്ഥാനാർഥിയെ വരവേറ്റു.
കൈയടിച്ച് ചെറായി
കൊച്ചി
പി രാജീവിന് വിജയാശംസയുമായി സിനിമാതാരം മണികണ്ഠൻ ആചാരിയും. വൈപ്പിൻ മണ്ഡലം പര്യടനത്തിനിടയിൽ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠൻ ആചാരി സ്ഥാനാർഥിക്ക് വിജയാശംസ നേർന്നത്. കരിക്കിൻകുല നൽകിയാണ‌് മണികണ്ഠൻ രാജീവിനെ സ്വീകരിച്ചത‌്. തന്റെ സഹോദരന്റെ വിജയത്തിലേക്കുള്ള യാത്രയിൽ പങ്കുചേരാൻ വന്നതാണ് താനെന്നും എറണാകുളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മണികണ്ഠൻ പറഞ്ഞു.
നടനാകുന്നതിനുമുമ്പ‌് കമ്യൂണിസ്റ്റായതാണ് താൻ. പണ്ട് തെരഞ്ഞെടുപ്പിൽ ആവേശം നൽകാൻ തെരുവുനാടകമൊക്കെ കളിച്ചിട്ടുണ്ട്. അങ്ങനെയാണ് നടനായത്. അന്നുമുതൽ തുടങ്ങിയതാണ് രാജീവേട്ടനുമായുള്ള ബന്ധമെന്നും മണികണ്ഠൻ പറഞ്ഞു. ശേഷം തുറന്ന ജീപ്പിൽ കയറി രാജീവിന്റെ കൂടെ അടുത്ത സ്വീകരണകേന്ദ്രംവരെ ആളുകളെ അഭിവാദ്യം ചെയ്യാൻ മണികണ്ഠനുമുണ്ടായി.

വ്യത്യസ്തമായ പ്രചാരണവുമായി കലാകാരൻ
വൈപ്പിൻ
ഈ തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫിനുവേണ്ടി വ്യത്യസ്തമായ പ്രചാരണ രൂപങ്ങളുമായി ചെറായിയിൽ ഒരു കലാകാരൻ. പാഴ‌്‌വസ‌്തുക്കൾ ഉപയോഗിച്ച് ഷീൽഡുകളും മെമന്റോകളും ഉണ്ടാക്കിയാണ് പ്രദീപ് ശോണ എന്ന കലാകാരൻ ശ്രദ്ധനേടുന്നത‌്. ബുധനാഴ്ച തന്റെ പ്രദേശത്തെത്തിയ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിനെ പ്രദീപ‌് സ്വീകരിച്ചത‌് ഇത്തരം കലാ രൂപങ്ങൾ ഒരുക്കിയാണ‌്. വീടിന്റെ മുഖപ്പിനും തൂമാനത്തിനും ഉപയോഗിക്കുന്ന മൾട്ടിവുഡ് പീസ് ഉപയോഗിച്ചാണ് മെമന്റോകൾ ഉണ്ടാക്കിയത്. കയർ സൊസൈറ്റി ഗോഡൗണിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ തൊഴിലാളികളായ സ്ത്രീകളായിരുന്നു അധികവും.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായദിവസംതന്നെ മണ്ണുകൊണ്ട് മതിലെഴുതിയായിരുന്നു പ്രദീപ് പ്രചാരണം തുടങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/2WmCBdE
via IFTTT
No comments:
Post a Comment