തിരുവല്ല> തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശിനിയായ പെൺകുട്ടിയെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തികൊണ്ട് കുത്തിയശേഷമാണ് പെട്രോൾ ഒഴിച്ചത്. രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
തിരുവല്ല നഗരത്തിൽ ചിലങ്ക ജങ്ഷനിലെ തിരക്കുള്ള റോഡിൽ രാവിലെ ഒമ്പതരയോടെയാണ് സംഭവം. യുവതി വരുന്നതും കാത്ത് നിന്ന അജിൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.പ്രണയാഭ്യർത്ഥന നിഷേധിച്ചതിൽ പ്രകോപിതനായാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പ്ലസ് ടു വിന് ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും
from Kerala || Deshabhimani Online News https://ift.tt/2ESwlDy
via IFTTT
No comments:
Post a Comment