കൊച്ചി> മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയിൽ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനായി ഏപ്രിൽ നാലിലേക്ക് മാറ്റി.
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം എല്‍ എ പി ബി അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹർജി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രൻ പാരാജയപ്പെട്ടത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസിലെ സാക്ഷികളെ ഹാജരാക്കാന്‍ കെ സുരേന്ദ്രന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഹർജി പിന്‍വലിക്കുന്നതായി സുരേന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2VPBnY5
via IFTTT
No comments:
Post a Comment