കൊച്ചി> പി ജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി.കേരള കോൺഗ്രസ് കോഴിക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി പി എം ജോർജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് അംഗീകരിക്കാനാവില്ലെന്നും പി എം ജോർജ് പറഞ്ഞു.
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടയാളെ എന്തിനാണ് സ്ഥാനാർഥിയാക്കിത് . കെ എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകൻ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും രാജിവെച്ച പി എം ജോർജ് പറഞ്ഞു.
കോട്ടയം സീറ്റ് ആവശ്യപ്പെട്ട പി ജെ ജോസഫിനെ ഒഴിവാക്കി തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കുയാണ് മാണി ചെയ്തത്. എന്നാൽ, പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കെ എം മാണി പിനന്നീട് വിശദീകരിച്ചു. രാത്രി ഒമ്പതിനാണ് മാണി വാർത്താക്കുറിപ്പിറക്കിയത്.
കോട്ടയത്ത് സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഇതേ തുടർന്ന് അടുത്ത നീക്കം എന്തുവേണമെന്ന് ആലോചിക്കുന്നതിനായി ജോസഫിന്റെ വീട്ടിൽ തിരക്കിട്ട ചർച്ച നടക്കുകയാണ്.
ഞായറാഴ്ച നടന്ന പാർലമെൻററി പാർട്ടി യോഗത്തിൽ പി ജെ ജോസഫിന്റെ പേര് മാത്രമായിരുന്നു ചർച്ച ചെയ്തത്. ഇതിൽ ധാരണയിലെത്തുകയും ചെയ്തു. എന്നാൽ, കോട്ടയം മണ്ഡലത്തിലെ മാണി വിഭാഗം നേതാക്കൾ മറ്റൊരു സ്ഥാനാർഥിയെന്ന കടുത്ത നിലപാടിലേക്ക് മാറിയാതാണ് ചാഴിക്കാടനെ സഹായിച്ചത്.
അതേസമയം പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറഞ്ഞു. തന്നെ പാർട്ടി ഒരു ദൌത്യം ഏൽപ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിർവഹിക്കുമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CezRri
via IFTTT
No comments:
Post a Comment