അലമുറയിട്ട‌് ഉറ്റവർ; ലിജിയും മക്കളും ഇനി ഓർമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

അലമുറയിട്ട‌് ഉറ്റവർ; ലിജിയും മക്കളും ഇനി ഓർമ

കോട്ടയം> ഇനിയവരില്ല‌‌‌, ആ ഓർമയിൽ  ഉള്ളിൽ അടക്കിവച്ച നൊമ്പരമത്രയും കണ്ണീരായി പൊഴിയുകയായിരുന്നു. ഒരു ഗ്രാമം മുഴുവൻ പേരൂർ കാവുപാടം കോളനിയിലേക്ക് ഒഴുകിയെത്തി.  പൊരിവെയിലിൽ വൻജനാവലി മണിക്കൂറുകളോളം കാത്തുനിന്നു അവരെ അവസാനമായി ഒരുനോക്കുകാണാൻ.  പേരൂർ അപകടത്തിൽ മരിച്ച കാവുംപാടം കോളനിയിൽ ബിജുവിന്റെ ഭാര്യ ലെജി, മക്കളായ അന്നു, നൈനു എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച പകൽ ഒന്നോടെ കോളനിയിൽ എത്തിച്ചപ്പോൾ കൂട്ടനിലവിളി ഉയർന്നു.

മൃതദേഹങ്ങൾ  വീട്ടിൽ വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ സമീപത്തെ കേരള ഹിന്ദു ചേരമർ അസോസിയേഷൻ ഹാളിലാണ് പെതുദർശനത്തിന‌് വച്ചത‌്. മൃതദേഹങ്ങൾ എത്തിക്കുന്നതിന് മുമ്പ് തന്നെ ലെജിയുടെ മൂത്തമകളും അന്നുവിന്റെയും നൈനുവിന്റെയും സഹോദരിയുമായ ആതിരയെ ബന്ധുക്കൾ ഹാളിനുള്ളിൽ എത്തിച്ചു. ലിജിയുടെ ഭർത്താവ‌് ബിജുവിനെ ഹാളിന് സമീപമുള്ള വീട്ടിലും ആക്കിയിരുന്നു. കോട്ടയം, പേരൂർ അപകടം

അമ്മയുടെ ഇടം വലമായി മക്കളുടെ മൃതദേഹങ്ങൾ നിരത്തി കിടത്തി.  ചേതനയറ്റ ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ട് ആതിര അലമുറയിട്ടു. ആശ്വാസ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവിൽ തളർന്നു വീണ ആതിരയെ ബന്ധുക്കൾ താങ്ങിയെടുത്ത് ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. ബിജുവിനെ ഹാളിനുള്ളിലേക്ക് കൊണ്ടുവന്നില്ല. ബന്ധുക്കളിൽ പലരും തളർന്നു വീണു. ഇവരെ പിന്നീട‌് ആശുപത്രിയിലേക്ക‌് മാറ്റി. നൈനുവിന്റെയും അന്നുവിന്റെയും സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരടക്കാൻ സാധിച്ചില്ല. മൂന്ന് മണിക്കൂർ പൊതുദർശനത്തിന് ശേഷം അന്തിമകർമങ്ങൾക്കായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. തുടർന്ന‌്  വൈകിട്ട് തെള്ളകം പൊതുശ്മാശനത്തിൽ സംസ്‌കരിച്ചു.
 
എംഎൽഎ മാരായ അഡ്വ. കെ സുരേഷ്‌കുറുപ്പ്, സി കെ ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഐ എം  ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാസെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, ജില്ലാ  കമ്മിറ്റി അംഗങ്ങളായ  അഡ്വ. വി ജയപ്രകാശ്, അഡ്വ. കെ അനിൽകുമാർ, കെ എൻ രവി , ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ  തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം അന്ത്യോപചാരമർപ്പിച്ചു.


from Kerala || Deshabhimani ​Online ​News https://ift.tt/2IUTzOn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages