കാഞ്ഞങ്ങാട്
നെഹ്റു കോളേജ് സാഹിത്യവേദി കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന മഹാകവി പി പുരസ്കാരം പ്രഭാഷകനും കാലടി ശങ്കരാചാര്യ സംസ്കൃത കോളേജിലെ മലയാള വിഭാഗം പ്രൊഫസറുമായ ഡോ. സുനിൽ പി ഇളയിടത്തിന്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ് പുരസ്കാരം. 17ന് കാവ്യോത്സവത്തിന്റെ സമാപനച്ചടങ്ങിൽ എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
പി എൻ ഗോപീകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ഡോ. അംബികാസുതൻ മാങ്ങാട് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഉരിയാട്ടം, അധിനിവേശവും ആധുനികതയും, അനുഭൂതികളുടെ ചരിത്ര ജീവിതം തുടങ്ങി പതിനാലോളം പുസ്തകങ്ങൾ രചിച്ച സുനിൽ പി ഇളയിടത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, എം എൻ വിജയൻ സ്മാരക പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2HiAP9d
via IFTTT
No comments:
Post a Comment