സമുദ്ര മത്സ്യസംരക്ഷണം: കേരളത്തെ മാതൃകയാക്കി കേന്ദ്ര സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

സമുദ്ര മത്സ്യസംരക്ഷണം: കേരളത്തെ മാതൃകയാക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം
സമുദ്രമത്സ്യ ഉൽപ്പാദന–-സംരക്ഷണ പ്രവർത്തനങ്ങൾക്കായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതികൾ കേന്ദ്ര ഭരണപ്രദേശങ്ങളുൾപ്പെടെ മറ്റ് തീരദേശ സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാനായി കേന്ദ്ര സർക്കാരിന്റെ നിർദേശം കത്തുമുഖേന ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഫഷറീസ‌് വകുപ്പിന്റെ തലവൻമാരെ അറിയിച്ചു. കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിലെ ഫിഷറീസ‌് വകുപ്പ‌് സെക്രട്ടറി തരുൺ ശ്രീധറാണ‌് സംസ്ഥാനങ്ങൾക്ക‌് കത്തയച്ചത‌്. ഇക്കാര്യം അറിയിച്ചുള്ള കത്ത‌് കേരളത്തിനും ലഭിച്ചു. 

സമുദ്ര മത്സ്യമേഖലയിൽ കേരളം നടപ്പാക്കിയ മോഡൽ പദ്ധതി ദേശീയ തലത്തിൽത്തന്നെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് ആന്ധ്രപ്രദേശ്, കർണാടക, ഒഡിഷ, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആന്തമാൻ നിക്കോബർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും  ലക്ഷദ്വീപ്, ദാമൻ ദിയു, ദദ്ര ആൻഡ‌് നാഗർ ഹവേലി എന്നീ  കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് വകുപ്പ് സെക്രട്ടറിമാർക്ക‌് കേന്ദ്ര സർക്കാർ നിർദേശം നൽകിയത‌്.

സമുദ്രമത്സ്യ ഉൽപ്പാദനം,  വിവേകപൂർണമായ ഉപയോഗം, മത്സ്യത്തൊഴിലാളികളുടെ താല്പര്യം എന്നിവയെല്ലാം വിശദമായി പഠിച്ച് വിവിധ നടപടികൾ കേരളം നടപ്പാക്കിവരുന്നു. ഒരു സംസ്ഥാനം മാത്രം ഇക്കാര്യങ്ങൾ നടപ്പാക്കുന്നതുവഴി തീരദേശമേഖലയിൽ ഉദ്ദേശിച്ച രീതിയിൽ ലക്ഷ്യത്തിലെത്താൻ കഴിയില്ല. കേരള ഫിഷറീസ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ  മുൻകൈയെടുത്ത് വിളിച്ചുചേർത്ത  ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ‌്തു. ഈ യോഗത്തിന്റെ നിർദേശങ്ങളടക്കം പരിഗണിച്ച‌് വിശദമായ ശുപാർശകൾ കേരള സർക്കാർ കേന്ദ്ര സർക്കാരിന‌് സമർപ്പിച്ചു. തുടർനടപടികളും ആവശ്യപ്പെട്ടു. ശുപാർശകൾ പരിശോധിച്ച കേന്ദ്ര മന്ത്രി കേരള ഫിഷറീസ് വകുപ്പിനെ അനുമോദിച്ച് കത്തെഴുതി. ഈ അംഗീകാരത്തിനു നിറപ്പകിട്ടേകുന്നതാണ‌് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CmDB9Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages