വ്യാജ ആരോപണം ഉന്നയിച്ചയാള്‍ക്ക് 25,000 രൂപ പിഴ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

വ്യാജ ആരോപണം ഉന്നയിച്ചയാള്‍ക്ക് 25,000 രൂപ പിഴ



കൊച്ചി
വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്, കോടിയർച്ചന ചടങ്ങ് എന്നിവയുടെ നടത്തിപ്പിൽ അഡ്വക്കറ്റ് കമീഷണർ അടക്കമുള്ളവർ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന അടിസ്ഥാനരഹിത  ആരോപണം ഉന്നയിക്കുകയും വിശദീകരണം നൽകാതിരിക്കുകയും ചെയ്തയാൾക്ക് ഹൈക്കോടതി 25,000 രൂപ പിഴ ശിക്ഷിച്ചു. ഒരുമാസത്തിനകം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടച്ചില്ലെങ്കിൽ കോട്ടയം കലക്ടർ ജപ്തിനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വൈക്കം കിഴക്കേനട കിഴക്കേപുളിക്കഴത്ത‌് എസ് ആനന്ദ്കുമാർ എന്നയാളാണ് പിഴ അടയ‌്ക്കേണ്ടത്.

വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് വടക്കുപുറത്ത് പാട്ട്.
2013ൽ ഈ ചടങ്ങിന് മേൽനോട്ടം വഹിക്കാൻ അഡ്വക്കറ്റ് കമീഷണറെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. ഫണ്ട് കൈകാര്യത്തിൽ തട്ടിപ്പ് നടത്തിയെന്ന‌് ആരോപിച്ചാണ് എസ് ആനന്ദ്കുമാർ ദേവസ്വം ഓംബുഡ്‌സ‌്മാന‌് പരാതി നൽകിയത്. തുടർന്ന് ഓംബുഡ‌്സ‌്മാൻ കമീഷണറോട് വിശദീകരണം തേടി.

വടക്കുപുറത്ത‌് പാട്ട് കമ്മിറ്റിയുടെ ഓഡിറ്റ് വിവരം മുമ്പ‌് കോടതിയിൽ സമർപ്പിച്ചതാണെന്ന്  കമീഷണർ വിശദീകരണം നൽകി. ദേവസ്വം ഓഡിറ്റ് വിഭാഗമോ ലോക്കൽ ഫണ്ട് ഓഡിറ്റോ ഇതിൽ ഒരു പ്രശ്‌നവും കണ്ടിട്ടില്ല.  ആനന്ദ്കുമാർ ശല്യക്കാരനായ വ്യവഹാരിയാണെന്നും അഡ്വക്കറ്റ് കമീഷണർ വിശദീകരിച്ചു.

തുടർന്ന് ദേവസ്വം ഓംബുഡ്‌സ‌്മാൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട‌് നൽകി. ഇതിൽ ഹൈക്കോടതി സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചത്. തുടർന്ന് ആനന്ദ്കുമാറിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. പക്ഷേ, ഇയാൾ കോടതിയിൽ ഹാജരായില്ല. രണ്ടുതവണ നിർദേശിച്ചെങ്കിലും എത്തിയില്ല. തുടർന്നാണ് കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴയടയ‌്ക്കാൻ ഉത്തരവിട്ടത്.



from Kerala || Deshabhimani ​Online ​News https://ift.tt/2UJCHvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages