തൃശൂർ
കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടിനായർ സ്മാരകപുരസ്കാരം മേളകലാനിധി പെരുവനം കുട്ടൻമാരാർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ സമ്മാനിച്ചു. ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ ആറാട്ടുപുഴ തിരുവാതിര വിളക്കിനുശേഷം നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. സ്വർണപ്പതക്കവും കീർത്തിഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരം. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രൊഫ. സി എം മധു ചടങ്ങിൽ അധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം എം കെ ശിവരാജൻ പെരുവനം കുട്ടൻമാരാരെ പൊന്നാടയണിയിച്ചു. സെക്രട്ടറി വി എ ഷീജ പ്രശംസാപത്രം സമ്മാനിച്ചു.
ഡെപ്യൂട്ടി കമീഷണർ പി രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മധു മംഗലത്ത്, സെക്രട്ടറി അഡ്വ. കെ സുജേഷ്, പെരുവനം ആറാട്ടുപുഴ പൂരം ഫെസ്റ്റിവൽ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കാളത്ത് രാജഗോപാൽ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ എ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പെരുവനം കുട്ടൻമാരാർ മറുപടി പ്രസംഗം നടത്തി.
from Kerala || Deshabhimani Online News https://ift.tt/2UEfaMv
via IFTTT
No comments:
Post a Comment