ഇന്നസെന്റ‌് പത്രിക സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

ഇന്നസെന്റ‌് പത്രിക സമർപ്പിച്ചു



കാക്കനാട‌്
ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ‌്ച പകൽ 2.20ന‌് കാക്കനാട‌് കലക്ടറേറ്റിലെത്തിയാണ‌് ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിന്റെ വരണാധികാരി കൂടിയായ എറണാകുളം കലക്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ളയ‌്ക്ക‌് പത്രിക സമർപ്പിച്ചത‌്. ചാലക്കുടി ലോക‌്സഭയിലെ എൽഡിഎഫ‌് തെരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി കെ ചന്ദ്രൻപിള്ള, പ്രസിഡന്റ‌് കെ കെ അഷ‌്റഫ‌്, വി ആർ സുനിൽകുമാർ എംഎൽഎ, അഡ്വ. ജോസ‌് തെറ്റയിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. മൂന്ന‌് സെറ്റ‌് പത്രികകളാണ‌് ഇന്നസെന്റിനായി സമർപ്പിച്ചത‌്.

അങ്കമാലി നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ കെ ഷിബു, അഡ്വ. ജോസ‌് തെറ്റയിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ സി മോഹനൻ എന്നിവരാണ‌് പത്രികകളിൽ ഇന്നസെന്റിന്റെ പേര‌് നിർദേശിച്ചിട്ടുള്ളത‌്. ഡമ്മി സ്ഥാനാർഥിയായി സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫിന്റെ പേരാണ‌് നിർദേശിച്ചത‌്.

രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ പിതാവിതിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിന‌് ശേഷം കലക്ടറേറ്റിലെത്തിയ  ഇന്നസെന്റിനെ ഇ ടി ടൈസൺ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദർശനൻ, എൽഡിഎഫ‌് ജില്ലാ കൺവീനർ ജോർജ‌് എടപ്പരത്തി എന്നിവർ ചേർന്ന‌് സ്വീകരിച്ചു.

അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ 1750 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തുടർച്ചയ്ക്കാണ് ഇത്തവണ വോട്ട‌്  ചോദിക്കുന്നതെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു. എംപി ഫണ്ട്  100 ശതമാനം  വിനിയോഗിക്കാനായതും നേട്ടമാകുമെന്നാണ‌് കരുതുന്നതെന്ന‌് ഇന്നസെന്റ് പറഞ്ഞു.

മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയ്‌ക്കൊപ്പം ബിപിസിഎലിന്റെ പദ്ധതിയായ പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാക്കുന്നതിനും മുൻഗണന നൽകും. നട്‌മെഗ് പാർക്ക്, അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്,  ഈറ്റ പനമ്പ് മേഖലയ്ക്കുള്ള പദ്ധതികൾ എന്നിവയ‌്ക്കും പ്രത്യേക പരിഗണന നൽകും. മേലൂർ പഞ്ചായത്തിൽ ഇൻഡോർ സ്‌റ്റേഡിയം മുതൽ കയ്പമംഗലത്തെ മറൈൻ കോളേജുവരെ നീണ്ടതാണ്  അനുബന്ധ പദ്ധതി ലക്ഷ്യങ്ങൾ. വിമാനത്താവളവും കൊച്ചി നഗരവും തമ്മിൽ ജലഗതാഗതം, ചെങ്ങൽത്തോട് അടച്ചുകെട്ടിയതിനുള്ള ശാശ്വതപരിഹാരം, താലൂക്ക് ആശുപത്രികളുടെ വികസനം തുടങ്ങിയവയും ലിസ്റ്റിലുണ്ട്‌. ഇതുവരെയുള്ള പൊതു പ്രചാരണ പരിപാടികളിൽ ജനങ്ങളിൽനിന്ന‌് ലഭിക്കുന്ന പ്രതികരണം ആത്മവിശ്വാസം നൽകുന്നുവെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈയിൽ 10,000 രൂപ ‌
കാക്കനാട‌്
ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിന്റെ കൈയിലുള്ളത‌് 10,000 രൂപമാത്രം. ജംഗമ ആസ‌്തി 2,93,76,262 രൂപ. വാഹനം, സ്വർണം, ബാങ്ക‌് നിക്ഷേപങ്ങൾ എന്നീ സ്വത്തുക്കളുടെ ആകെ മൂല്യമാണിത‌്. ഭൂമി, വീട‌് എന്നീ സ്ഥാവര ആസ‌്തികളുടെ മൂല്യം 10,263,700 രൂപയാണ‌്. സ്ഥാവര, ജംഗമ ആസ‌്തികളായി സ്ഥാനാർഥി സ്വയമാർജിച്ചവയുടെ ഏകദേശ കമ്പോള മൂല്യം 3,46,39,962 രൂപയാണ‌്. നാമനിർദേശപത്രികയ‌്ക്കൊപ്പം സമർപ്പിച്ച ആസ‌്തിവിവര രേഖയിലാണ‌് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത‌്.

സൗത്ത‌് ഇന്ത്യൻ ബാങ്കിൽ സ്ഥിരം നിക്ഷേപമായി 2,30,35,331 രൂപയുണ്ട‌്. ‌്സൗത്ത‌് ഇന്ത്യൻ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സ്വന്തം പേരിലുള്ള അക്കൗണ്ടിൽ 19,525 രൂപ 44 പൈസയുണ്ട‌്.സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ‌് ഇന്ത്യയുടെ പാർലമെന്റ‌് ശാഖയിലെ അക്കൗണ്ടിൽ 50,199 രൂപ 33 പൈസയുണ്ട‌്. മൂന്ന‌് വാഹനങ്ങളാണുള്ളത‌്. ഒരു ബെൻസ‌് കാറും രണ്ട‌് ഇന്നോവ കാറുകളും. ബെൻസ‌് കാർ 2016ൽ സെക്കൻഡ‌് ഹാൻഡായി വാങ്ങിയതാണ‌്. കെ എൽ 64–-9500 ബെൻസ‌്  കാറിന‌് 18 ലക്ഷം രൂപയാണ‌് വില. 2016ൽ വാങ്ങിയ കെ എൽ 45 പി–-2000 ഇന്നോവ കാറിന‌് 20 ലക്ഷവും 2017ൽ വാങ്ങിയ കെഎൽ 45 ജെ–-8282 ഇന്നോവ കാറിന‌് 19.50 ലക്ഷം രൂപയുമാണ‌് വില.

എഴുപത്താറ്‌ ഗ്രാം സ്വർണം കൈവശമുണ്ട‌്. അതിന‌് മതിപ്പുവില 2,24,200 രൂപയാണ‌്. ഇരിങ്ങാലക്കുട ജിയോജിത‌് ഫിനാൻഷ്യൽ സർവീസസ‌് ലിമിറ്റിഡൽ നിന്നെടുത്ത 2,89,166 രൂപയുടെ ഇൻഷുറൻസ‌് ഉണ്ട‌്. കാർ വാങ്ങുന്നതിന‌് ടൊയോട്ട ഫിനാൻഷ്യൽ സർവീസസിൽനിന്ന‌് 6,70,000 രൂപ വായ‌്പയെടുത്തിട്ടുണ്ട‌്.

ഭാര്യ ആലീസിന‌് 41,33,513.83 രൂപയുടെ ജംഗമ ആസ‌്തിയുണ്ട‌്. സ്ഥാവര ആസ‌്തി 22,55,000 രൂപയുടേതും. ആകെ 63,88,513.83 രൂപയുടെ ആസ‌്തിയാണ‌് ആലീസിനുള്ളത‌്. അവരുടെ കൈവശമുള്ള 640 ഗ്രാം സ്വർണത്തിന‌് 18,88,000 രൂപയാണ‌് വില. സൗത്ത‌് ഇന്ത്യൻ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിൽ  52,166 രൂപയുണ്ട‌്. അവിടെത്തന്നെ സ്ഥിരം നിക്ഷേപമായി 21,88,347 രൂപയുണ്ട‌്. കൈയിൽ 5,000 രൂപയും. മകൻ സോണറ്റിന്റെ കൈവശം 10,000 രൂപയുണ്ട‌്. എച്ച‌്ഡിഎഫ‌്സി ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിൽ 19,78,627 രൂപയുണ്ട‌്. അവിടെത്തന്നെ 15,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട‌്. കൈവശമുള്ള 50 ഗ്രാം സ്വർണത്തിന‌് 1,47,500 രൂപയാണ‌് വില.

 

അപ്പന്റെയും അമ്മയുടെയും ആശീർവാദം തേടി
ഇരി-ങ്ങാ-ലക്കു-ട
ചാ-ലക്കു-ടി- മണ്ഡലത്തി-ലെ എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി- ഇന്നസെന്റ്-- നാ-മനിർ-ദേശ പത്രി-ക സമർ-പ്പി-ക്കു-ന്നതി-ന്- മു-മ്പ്-- മാ-താ-പി-താ-ക്കളു--ടെ കല്ലറയിൽ- പു-ഷ്--പാർ-ച്ചന നടത്തി. -ശനി-യാ-ഴ‌്-ച രാ-വി-ലെ എട്ടരയ്--ക്കാ-ണ്- ഇന്നസെന്റ്-- വീ-ട്ടിൽനി-ന്നും- ഇറങ്ങി-യത്-.- ഭാ-ര്യ- ആലീ-സും- മകൻ- സോ-ണറ്റും- സോ-ണറ്റി-ന്റെ മകൻ- ഇന്നസെന്റു-ം- ഒപ്പമു-ണ്ടാ-യി-രു-ന്നു.-

ആദ്യം- ഇടവകയാ-യ ഇരി-ങ്ങാ-ലക്കു-ട സെന്റ്-- തോ-മസ് --കത്തീ-ഡ്രലി-ലെത്തി.- ഫാ.- ആന്റു ആലപ്പാ-ടനിൽ-നി-ന്ന‌്- ആശീർ-വാ-ദം- സ്വീ-കരി-ച്ചു.- തു-ടർ-ന്ന‌്- കി-ഴക്കേ പള്ളി-യി-ലെ സെമി-ത്തേരി-യിൽ- അച്ഛൻ-- വറീ-തി-നെയും- അമ്മ മാർ-ഗലീ-ത്തയെയും- സം-സ്--കരി-ച്ച കല്ലറയിൽ- പു-ഷ്--പാർ-ച്ചന നടത്തി-യശേഷമാണ‌് പത്രി-ക സമർ-പ്പി-ക്കാൻ- പോയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2UjtixJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages