മൂവാറ്റുപുഴ
സ്നേഹവും കരുതലുമായി ജന്മനാടായ ആയവന. വിഷുക്കണിയൊരുക്കി പോത്താനിക്കാട്. കാവക്കാട് ഗ്രാമത്തിൽ നവദമ്പതികളുടെ വിജയാശംസ. ഭൗമ സൂചിക പദവി ലഭിച്ച പൈനാപ്പിളിന്റെ പേറ്റില്ലമായ മൂവാറ്റുപുഴ മണ്ഡലത്തിലെ ആദ്യഘട്ട പൊതുപര്യടനത്തിന് ജോയ്സ് ജോർജിനെ വരവേറ്റത് ആയിരങ്ങൾ. രാവിലെ മൂവാറിനോട് ചേർന്നുള്ള ആയവന പഞ്ചായത്തിലെ പുന്നമറ്റത്തായിരുന്നു ആദ്യ സ്വീകരണം. എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ ഉദ്ഘാടനം ചെയ്തു. ജോളി ജോർജ‌് അധ്യക്ഷനായി. എൽദോ എബ്രഹാം എംഎൽഎ, ഷൈസൻ പി മാങ്ങഴ, സി കെ സോമൻ, ജോയ്സ് ജോർജ് എന്നിവർ സംസാരിച്ചു.
എല്‍ഡിഎഫ് നേതാക്കളായ എല്‍ദോ എബ്രഹാം എംഎല്‍എ, ഗോപി കോട്ടമുറിക്കല്‍, കെ കെ ശിവരാമന്‍, മുന്‍ എംഎല്‍എ ബാബുപോള്‍, ജോസ് വള്ളമറ്റം, അഡ്വ. ഷൈസന്‍ പി മാങ്ങഴ, പി ആര്‍ മുരളീധരന്‍, പി എം ഇസ്മയില്‍, എന്‍ അരുണ്‍, എം ആര്‍ പ്രഭാകരന്‍, ഷാജി മുഹമ്മദ്, പി കെ ബാബുരാജ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. കണിക്കൊന്നയും പഴക്കുലയും ജൈവ പച്ചക്കറികളുമായി കർഷകരുടെയും പ്രവർത്തകരുടെയും നിറഞ്ഞ സ്വീകരണം. അഞ്ച് പഞ്ചായത്തുകളിലെ ഓരോ സ്വീകരണത്തിലും ഇത് ആവർത്തിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് ആയവനയിൽനിന്ന‌് ഇടുക്കിയിലേക്ക് കുടിയേറിയ പാലിയത്ത് ജോർജിന്റെ മകൻ ജോയ്സിനെ കർഷകഗ്രാമം പിന്നെയെങ്ങനെ സ്വീകരിക്കും. കരിക്കും പൊട്ടുവെള്ളരിയും മത്തങ്ങയും വെള്ളരിയുമെല്ലാമായി നാടിന്റെ മകനെ അവർ കാത്തിരുന്നു. ജനിച്ചുവീണ മണ്ണിന്റെ സ്നേഹവായ്പിന് ജോയ്സിന്റെ വികാര നിർഭരമായ മറുപടി. വോട്ട‌് അഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നോട്ട്. കുട്ടികൾ മുതൽ വൃദ്ധർവരെ ഓരോ കേന്ദ്രത്തിലുമെത്തി ആശംസ നേർന്നു. ചെണ്ടമേളവും നാസിക് ദോലും കരിമരുന്ന് പ്രയോഗംകൂടിയായപ്പോൾ ഉത്സവ പ്രതീതിയായി സ്വീകരണ കേന്ദ്രങ്ങൾ.
.jpg)
കമ്പനിപ്പടിയും കടന്ന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരിയിൽ. ഓട്ടുരുളിയിൽ വിഷുക്കണിയൊരുക്കി കിടിലൻ സ്വീകരണം. താലവും മുത്തുക്കുടയും ജോയ്സിന്റെ ചിത്രം പതിച്ച കൊടിയും മേളവുമെല്ലാമായി ആകെ കൊഴുത്തു. മീനച്ചൂടിനെയും വകവയ്ക്കാതെ പ്രിയ എംപിയെ കാണാൻ നൂറുകണക്കിനാളുകളെത്തി. വിവിധയിടങ്ങളിലെ വരവേൽപ്പിന് ശേഷം തൃപ്പള്ളിയിൽ സമാപനം. ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം പൈങ്ങോട്ടൂർ പഞ്ചായത്തിലെ പാറേപ്പടിയിൽ നിന്നാരംഭിച്ച് കുളപ്പുറത്ത് സമാപനം. തുടർന്ന് കലൂർക്കാട് പഞ്ചായത്തിലെ കലൂർ മുതൽ മണലിപ്പീടികവരെയും മഞ്ഞളൂർ പഞ്ചായത്തിലെ ആലുങ്കമാരി മുതൽ ജില്ലാ അതിർത്തിയായ മടക്കത്താനംവരെയും പര്യടനം നീണ്ടു. ജാഥയിലുടനീളം നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അകമ്പടിയായി. ഞായറാഴ്ച ജോയ്സ് ജോർജ് ഉടുമ്പൻചോല മണ്ഡലത്തിൽ പര്യടനം നടത്തും.
നവദമ്പതികൾ ജോയ‌്സിനെ സ്വീകരിച്ചു
മൂവാറ്റുപുഴ
കതിർമണ്ഡപത്തിൽനിന്ന് ഷിജുവും മെർലിനും ജോയ്സിന് വിജയാശംസ അർപ്പിക്കാൻ എത്തി. ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പൊതുപര്യടനത്തിനിടെ ആയവന പഞ്ചായത്തിലെ കാവക്കാട് കവലയിലായിരുന്നു ദമ്പതികൾ സ്ഥാനാർഥികളെ സ്വീകരിച്ചത‌്. പോത്താനിക്കാട് തൃക്കേപ്പടി ക്ഷേത്രത്തിൽ രാവിലെ വിവാഹിതരായ ഡിവൈഎഫ്ഐ കാവക്കാട് യൂണിറ്റ് അംഗം കാവക്കാട് തയ്യിൽ ഷിജു പൊന്നപ്പനും പോത്താനിക്കാട് കുറുങ്ങാട്ട് മെർലിൻ ജോൺസണുമാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ജോയ്സിനെ സ്വീകരിക്കാനെത്തിയത്.

ഇടുക്കി മൂലമറ്റം കുറുങ്ങാട്ട് ജോൺസന്റെയും സെലിന്റെയും മകളാണ‌് മെർലിൻ. ഡിവൈഎഫ്ഐ പ്രവർത്തകരും ഒപ്പമുണ്ടായി. ഭാവി ജീവിതത്തിന്റെ വിജയത്തിന് വധൂവരന്മാർക്ക് തിരിച്ച് ആശംസ നൽകിയാണ് ജോയ്സ് സ്വീകരണത്തിന് നന്ദി പറഞ്ഞ് വോട്ട‌് അഭ്യർഥിച്ചത്.
മൂവാറ്റുപുഴയ‌്ക്ക‌് വെളിച്ചമേകി
മൂവാറ്റുപുഴ
നാടും നഗരവുമെല്ലാം വെളിച്ചമേകാൻ മൂവാറ്റുപുഴയ്ക്ക് നൽകിയത് 16 ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ. ഇതിനായി 72 ലക്ഷം രൂപ നൽകിയപ്പോൾ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാകെ ഇത്തരം 90 ലൈറ്റുകൾ സ്ഥാപിക്കാൻ ജോയ്സ് ജോർജ് എംപി അനുവദിപ്പിച്ച് നൽകിയത് 3.83 കോടി രൂപയാണ്. മൂവാറ്റുപുഴ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലേക്കും പ്രധാന കവലകളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന‌് തുക നൽകിയത്.
മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ കവല അഞ്ച‌് ലക്ഷം, ഈസ്റ്റ് മാറാടി കവല ആറു ലക്ഷം, വാളകം കവല മൂന്നു ലക്ഷം, പോത്താനിക്കാട് ടൗൺ ആറു ലക്ഷം, പായിപ്ര ഗവ. യുപി സ്ക്കൂൾ കവല 2.50 ലക്ഷം, കക്കടാശേരി കവല അഞ്ച‌് ലക്ഷം, മുളവൂർ പൊന്നിരിക്കപറമ്പ് മൂന്ന‌് ലക്ഷം, കാലാമ്പൂര് സിദ്ധൻപടി ആറു ലക്ഷം, അഞ്ചൽപ്പെട്ടി കവല ആറ‌് ലക്ഷം, ആരക്കുഴ മീങ്കുന്നം ആറ‌് ലക്ഷം, ആരക്കുഴ പള്ളിത്താഴം ആറ‌് ലക്ഷം, കല്ലൂർക്കാട് പത്തകുത്തി ആറ‌് ലക്ഷം, കലൂർ ബസ് സ്റ്റാൻഡ‌് ആറ‌് ലക്ഷം, നാഗപ്പുഴ പള്ളി കവല ആറ‌് ലക്ഷം, ആവോലി കവല മൂന്ന‌് ലക്ഷം രൂപ എന്നിങ്ങനെയാണ‌് നൽകിയത്.
.jpg)
from Kerala || Deshabhimani Online News https://ift.tt/2I1p73d
via IFTTT
No comments:
Post a Comment